തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
Trending
- ഗുജറാത്ത് വിമാന അപകടത്തിൽ മുൻ മുഖ്യമന്ത്രിയും
- എംഎൽസി കമ്പനിയോട് ഹൈക്കോടതി ; വിഴിഞ്ഞത്തുള്ള കപ്പൽ തീരം വിടരുത്
- അഹമ്മദാബാദിലെ വിമാന ദുരന്തം; 242 പേര് മരിച്ചു
- റെക്സ് മാസ്റ്ററുടെ സ്തുതിഗീതം
- മുനമ്പംകേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമോ?
- നിസ്വാര്‍ത്ഥതയുടെയും മാനവികതയുടെയും അടയാളമായ ഒരു സിനിമ
- പി.ജെ.ആന്റണി: മനുഷ്യനും കലാകാരനും
- മൂര്‍ത്തികള്‍ വീഴുന്നു…വാഴുന്നു