വത്തിക്കാൻ സിറ്റി : ആഗോള ജപമാല പ്രാർത്ഥനയുമായി വത്തിക്കാൻ ഗാർഡനിൽ നടക്കുന്ന ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ലിയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകും. ലോകസമാധാനത്തിനായി പരിശുദ്ധ അമ്മയുടെ സഹായമപേക്ഷിച്ച് പ്രാർത്ഥിക്കുന്നത്. പരിശുദ്ധ മാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ചാണ് സമാധാനത്തിനു വേണ്ടിയുള്ള ഈ പ്രത്യേക പ്രാർത്ഥനായജ്ഞം നടക്കുന്നത്. വത്തിക്കാൻ ഗാർഡനിലുള്ള ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ പാപ്പ ജപമാലപ്രാർത്ഥന നയിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ജപമാലയുടെ ഓരോ ദിവ്യരഹസ്യവും യുദ്ധങ്ങളിലും അക്രമങ്ങളിലും ദുരിതമനുഭവിക്കുന്നവർക്കും യുദ്ധമേഖലയിലെ ആരോഗ്യപരിരക്ഷകർക്കും വേണ്ടി സമർപ്പിക്കപ്പെടും. ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹവും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ഒരുക്കിയിട്ടുള്ള ഈ ജപമാലയിൽ പാപ്പയോടൊപ്പം പങ്കുചേരും. പാപ്പയുടെ ഈ ജപമാലയിൽ സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുദ്ധവും അക്രമവും മൂലം ദുരിതമനുഭവിക്കുന്നവർ, യുദ്ധത്തിന്റെ ഇരകളായ സാധാരണ ജനങ്ങൾ, പ്രത്യാശയും ആശ്വാസവും പകരുന്നവർ, ചികിത്സാ രംഗത്തുള്ളവർ, മനുഷ്യാവകാശ ലംഘനങ്ങൾ സഹിക്കുന്ന തടവുകാർ, അഭയാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായാണ് ജപമാലയുടെ വിവിധ രഹസ്യങ്ങൾ സമർപ്പിച്ചിരിക്കുന്നത്. ജപമാലയിലെ സമാപനരഹസ്യം ലോകത്ത് യുദ്ധങ്ങൾ അവസാനിച്ച് സ്ഥിരമായ സമാധാനസംസ്ഥാപനത്തിനായാണ് അർപ്പിക്കുന്നത്.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്ത്തോട്ടം പാക്കേജും

