കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 46 വിദ്യാർഥികൾക്കു പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഗാനമേള നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് എത്തിയതാണ് അപകടത്തിനു കാരണമായത്.
Trending
- സംസ്ഥാനത്ത് ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്
- ജമ്മു – കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം
- ഓണക്കിറ്റ് വിതരണം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു
- യുഎസ് ഓപ്പണിൽ ഇതിഹാസമായി ഇറ്റാലിയൻ താരം
- മോദിയോടുള്ള ഭയം ഇല്ലാതായി -രാഹുൽ ഗാന്ധി
- പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് പരിശുദ്ധ അമ്മ ആശ്രയം- ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ
- ഹരിതകര്മ സേനാംഗങ്ങള്ക്ക് ഉത്സവബത്ത 1000 രൂപ
- ആർച്ച് ബിഷപ്പ് ഡോ. ബർണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാ മിഷനറി – ബിഷപ്പ് ആന്റണി വാലുങ്കൽ