- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയ ഇന്നലെ രാവിലെ പത്തോടെ കേളകത്ത് മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്നു വിവരം. ഇരിട്ടിയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് കേളകം .ഇവിടെ മലയോര ഹൈവേയ്ക്കു സമീപം മാവോയിസ്റ്റുകൾ എത്തിയതായാണ് അറിയുന്നത് . അഞ്ചംഗ സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത് ബാവലിപ്പുഴയോരത്ത് പച്ചമരുന്ന് തിരയാൻ പോയ വീട്ടമ്മയാണ് . വൈകിട്ട് അഞ്ചോടെ ഇത്തരമൊരു സംഘത്തെ കണ്ടതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് ഇതേത്തുടർന്ന് പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.ഇരിട്ടിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പോയ നെടുംപോയിൽ – മാനന്തവാടി റോഡിൽനിന്ന് 5 കിലോമീറ്റർ ദൂരത്താണ് മാവോയിസ്റ്റുകളെ കണ്ടുവെന്നു പറയുന്ന സ്ഥലം. സൈനികർ ധരിക്കുന്നതരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് മാവോയിസ്റ്റുകൾ ധരിച്ചിരുന്നത്.
കൽപ്പറ്റ: ഇന്നലെ രാത്രി സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കനത്ത മഴ പെയ്തതിനാൽ ക്യാമ്പുകളടക്കം ആവശ്യമായ എല്ലാ മുന്നൊരുക്കവും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുന്‍കരുതല്‍ എന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ന്‍ററുകള്‍ക്ക് പുറമേ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകളും പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു. ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ…
തിരുവനന്തപുരം:28ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്‌പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 1969-ലാണ് തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്തത്. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ്…
|ആകാംഷയുടെ അവസാന മണിക്കൂറുകൾ |
|മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. |
പലസ്തീന് രണ്ടാം ഘട്ട സഹായം അയച്ച് ഇന്ത്യ. 32 ടണ്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. പലസ്തീനിലേക്ക് അയക്കുന്ന സാധനങ്ങളുടെ ചിത്രം ജയ്ശങ്കര്‍ എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം. നേരത്തെ ഒക്ടോബര്‍ 22 ന് ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം അയച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
