Browsing: latest

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.

പാപ്പായുടെ ‘മഞ്ഞീഫിക്ക ഉമാനിത്താസ്’ (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ രണ്ടാം അധ്യായത്തിലാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന തത്വങ്ങളും അവയുടെ സമകാലിക പ്രസക്തിയും വിശദീകരിക്കുന്നത്.

ദൈവവിളി ദിനാഘോഷങ്ങളുടെ ഭാഗമായി വൈദികരുടെയും സന്യസ്തരുടെയും വൈദിക വിദ്യാർഥികളുടെയും മാതാപിതാക്കളെ ഓച്ചന്തുരുത്ത് OLPH വിശ്വാസ പരിശീലന കേന്ദ്രം ആദരിച്ചു.

സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും കരുതലും സ്നേഹവും പകരുന്ന കാരുണ്യത്തിന്റെ സാക്ഷ്യമാണ് കാരുണ്യതീരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൊല്ലം രൂപതയിലെ ഇരവിപുരം കാരുണ്യതീരം ബാലഭവന്റെയും കസാമിയ ഓൾഡ് ഏജ് ഹോമിന്റെയും രജതജൂബിലി ആഘോഷങ്ങളും ഒരു വർഷം നീണ്ടുനിൽക്കുന്ന കാരുണ്യവർഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വർഷം പൂർത്തിയാകുന്ന 2030-ൽ ചരിത്രപ്രാധാന്യമുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ജോർദാൻ സർക്കാർ ഒരുങ്ങുന്നു.

യൂറോപ്പിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ക്രിസ്തീയ പാരമ്പര്യം വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് നേതാക്കൾ പറഞ്ഞു

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. സർവകലാശാലയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക-ഗോവ ഡയറക്‌ടറേറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എയർ കമ്മഡോർ കമൽ ഛദ്ദ പദവി കൈമാറി

കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൽകുന്ന നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിക്കണമെന്ന് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയെ ആയുധവത്കരിക്കുന്നതിനു പകരം സമാധാനത്തിനും മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണത്തിനുമായി ഉപയോഗപ്പെടുത്തണമെന്ന ആഹ്വാനവുമായി 2027ലെ ആഗോള സമാധാന ദിന സന്ദേശത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു. ജനുവരി ഒന്നിന് ആചരിക്കുന്ന 60-ാമത് ആഗോള സമാധാന ദിനത്തോടനുബന്ധിച്ചാണ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം പ്രഖ്യാപിച്ചത്.

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ് നിർമാണത്തിനായി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിലെ 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിലെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി (പിഎസി) ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ആവശ്യപ്പെട്ടു