കൊല്ലം: ബിഷപ് ബെൻസിഗർ ഹോസ്പിറ്റലും സ്പെരൻസ ചൈൽഡ് ഡെവലപ്മെന്റ് സെന്ററും സംയുക്തമായി കൊല്ലം രൂപതയിലെ അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ബാലികാമറിയം എൽ.പി. സ്കൂളിൽ നടന്ന പരിപാടി ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.വടി ഉപയോഗിച്ച് വിദ്യാർത്ഥികളെ നിയന്ത്രിച്ചിരുന്ന കാലഘട്ടത്തിൽനിന്ന് മാറി, കുട്ടികളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് സ്നേഹത്തിന്റെ ഭാഷയിൽ അവരെ നയിക്കുകയാണ് ഇന്നത്തെ അധ്യാപകരുടെ ധർമ്മമെന്ന് ഫാ. ബിനു തോമസ് തുപ്പാശ്ശേരി പറഞ്ഞു.
ഈ ലക്ഷ്യം മുൻനിർത്തിയുള്ള പരിശീലനമാണ് സ്പെരൻസ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാലികാമറിയം എൽ.പി.എസ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഏഞ്ചല അധ്യക്ഷത വഹിച്ചു. സ്പെരൻസ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന, സ്കൂൾ പി.ടി.എ. പ്രസിഡന്റ് റിട്ട. എസ്.ഐ. സുനിൽ പി.വൈ., അധ്യാപകൻ സുരേഷ് ഐ.പി. എന്നിവർ പ്രസംഗിച്ചു.രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ വലിയവീട്, ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റിങ് പി.ആർ.ഒ. സാബു ബെനഡിക്റ്റ്, റിനീഷ് ആന്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അക്ഷയ ദേവ്, ഡോ. ജയേന്തു എസ്.എസ്., ഡോ. ഷിനു ദാസ്, റിനീഷ് ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു..

