- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
അഭയാര്ഥിത്വവും കുടിയേറ്റവും മനുഷ്യചരിത്രത്തിന്റെ സ്ഥിരസാന്നിധ്യങ്ങളാണ്. യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ പീഡനങ്ങളും മനുഷ്യരെ അവരുടെ മണ്ണില്നിന്ന് പറിച്ചെറിയുമ്പോള്, പുതിയ ദേശങ്ങള് പുതിയ വാഗ്ദാനങ്ങളായി പ്രത്യക്ഷപ്പെടുന്നു
ബോബന് വരാപ്പുഴ റൈറ്റ് – എന്ന വാക്കിന് അടിവരയിടുന്ന ജീവിതം., ഒന്നുമില്ലായ്മയില് നിന്നും ആനന്ദം കണ്ടെത്തുന്ന പാരമ്പര്യ സമാനമായ ജീവിതരീതികള് നാഡി ഞെരമ്പുകളിലും ഹൃദയത്തിലും പിന്നെ ചിന്താമണ്ഡലത്തിലും പാര്ട്ടിയെന്ന ഒരേയൊരു വികാരം – (ഭാര്യക്കു പോലും പാര്ട്ടിക്ക് പിന്നില്, രണ്ടാം സ്ഥാനം) വായില് വരുന്ന വാക്കുകള്, അപ്പോള് തന്നെ ആരോടായാലും പറയും.ഔചാരികതയെ പ്രതി, ആരോടും ഒന്നും മറച്ചുപിടിക്കില്ല. അതാണ് പ്രാകൃതം. അതാണ് സഖാവ് നയനാര്.ജീവിതാനുഭവ തീക്ഷ്ണതയുടെ മൂശയില് അത്യുഗ്ര താപത്തില് സ്വന്തം സമരാനുഷ്ഠാനം വെന്തുരുകാതിരിക്കുവാന്, സഖാവ് നടത്തിയ ധീരമായ ചെറുത്തു നില്പ്പുകള്, അര്പ്പണത്തിന്റെയും ത്യാഗത്തിന്റെയും മുന്നില് മര്ദ്ദന ഭീകരതയുടെ ക്രൗര്യങ്ങളും പിന്നീട് ചരിത്രമായി. അതിനിടയിലും ഓര്ത്തും ആര്ത്തും ചിരിക്കാനുള്ള സ്വസഹജമായ വാക്പ്രയോഗങ്ങളും ശൈലികളും ആവശ്യത്തിലധികവും നായനാര് കരുതി വച്ചു. ഒരിക്കല് വില പിടിച്ചൊരു പേന നായനാര്ക്ക് നല്കാന് വന്നൊരു പണക്കാരന്റെ അനുഭവം കേള്ക്കണോ ? സഖാവിന്റെ പത്രപാരായണനേരം.ആ നേരത്ത് ശാരദ ടീച്ചര്ക്കുപോലും അടുത്തു ചെല്ലാന് അനുവാദമില്ല. സന്തത സഹചാരിയായ വാരിയര് കയ്യും…
ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ, പ്രതീക്ഷകളും ആശങ്കകളും ഒരേപോലെ ജനമനസ്സുകളിൽ തിരതല്ലുകയാണ്. നൈതികതയിലും സത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണസംസ്കാരം കേരളം ആഗ്രഹിക്കുന്നു. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സങ്കൽപ്പങ്ങളും ജവഹർലാൽ നെഹ്റുവിന്റെ ശാസ്ത്രീയാഭിമുഖ്യവും ബി.ആർ. അംബേദ്കറുടെ സാമൂഹ്യനീതി ദർശനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിനായുള്ള പത്ത് നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കുന്നു. ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജ്’ എന്ന സങ്കൽപ്പത്തെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുനർനിർവചിക്കേണ്ടതുണ്ട്. അധികാരം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നിന്ന് താഴേത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൂർണ്ണമായും കൈമാറണം. ഓരോ ഗ്രാമപഞ്ചായത്തും കേവലം ഫണ്ട് വിതരണ കേന്ദ്രങ്ങളാകാതെ, പ്രാദേശിക വിഭവങ്ങളെയും നൈപുണ്യങ്ങളെയും കോർത്തിണക്കി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ‘ലോക്കൽ ഇക്കണോമിക് ഹബുകളായി’ മാറണം.ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കാൻ പുതിയ സർക്കാർ മുൻകൈ എടുക്കണം. ഗ്രാമങ്ങളിലെ ചെറുകിട സംരംഭകർക്കും കുടുംബശ്രീ യൂണിറ്റുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപണന സാധ്യതകൾ ഉറപ്പാക്കുന്നതിലൂടെ മാത്രമേ…
പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന് കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന് ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില് പ്രശോഭിച്ചുനില്ക്കുന്നു.
കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ (കെ എൽ സി എച്ച് എ ) സംഘടിപ്പിക്കുന്ന ക്രിസ്റ്റോ ഗ്രാഫ ബുക്ക് ഫെസ്റ്റ് മെയ് 20 മുതൽ 24വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കാത്തീഡ്രലിൽ വെച്ച് നടത്തുന്നു.
കേരള ലത്തീന് കത്തോലിക്ക സഭയുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യണ് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് ഞായറാഴ്ച കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജില് നടക്കും.
നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില് അധികാരമേല്ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്ക്കും കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) ആശംസകള് നേര്ന്നു.
ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന് റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്റുള് ഇസ്ലാമിന്റെയും ബംഗാള്! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന് ദാസിന്റെയും ബംഗാള്!
അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പാര്ശ്വവത്കരിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്ക്കായി പോരാടാനും ഭരണകൂടവുമായി രാഷ് ട്രീയമായി ഇടപെടാനും സംവാദത്തിന്റെയും സമാധാനത്തിന്റെയും മാര്ഗം നമുക്ക് ഇനി തുറന്നുകിട്ടും എന്നു പ്രത്യാശിക്കാം.
ലയൺസ് ക്ലബ്ബ് കട്ടപ്പനയും ലയൺസ് ക്ലബ്ബ് ഉപ്പുതറയും സംയുക്തമായി നടത്തുന്ന ലയൺസ് ക്യസ്റ്റ് (സ്കിൽസ് ഫോർ അഡോളസെൻസ് ) ടീച്ചേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം
Subscribe to Updates
Get the latest creative news from FooBar about art, design and business.
