കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ (കെ എൽ സി എച്ച് എ ) സംഘടിപ്പിക്കുന്ന ക്രിസ്റ്റോ ഗ്രാഫ ബുക്ക് ഫെസ്റ്റ് മെയ് 20 മുതൽ 24വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കാത്തീഡ്രലിൽ വെച്ച് നടത്തുന്നു.
ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുന്ന പുസ്തകങ്ങളുടെ പ്രദർശനവും വില്പനയുമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ,സെമിനാറുകൾ, പ്രഭാഷണങ്ങൾ, പുസ്തക ചർച്ചകൾ, കലാപരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ചരമ വാർഷിക ആചരണത്തിന്റെ ഭാഗമാണ് ഈ പുസ്തക മേള നടത്തുന്നത്.

മെയ് 20ന് ബുക്ക് ഫെസ്റ്റ് ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. സി പ്പി പള്ളിപ്പുറം മുഖ്യതിഥിയാകുന്ന ചടങ്ങിൽ മുൻ എം പി ഡോ. ചാൾസ് ഡയസ്അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 6ന് ഡോ. വള്ളികാവ് മോഹൻദാസിന്റെ മിഷനരിമാരുടെ കേരളം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
മെയ് 21 ന് സിസ്റ്റർ സൂസി കിണറ്റിങ്കൽ രചിച്ച True Heirs of Renaissance in Kerala എന്ന പുസ്തത്തിന്റെ ആദ്യ പ്രതി ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ഏറ്റുവാങ്ങും.
മെയ് 22ന് മലയാള ഭാഷയുടെ സാഹിത്യവും ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ സംവാദം നടത്തും. അർണോസ് പാതിരിയുടെ ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
മെയ് 23ന് പരിചമുട്ടുകളിയും മെയ് 24ന് ചവിട്ടുനാടക സെമിനാറും സംഘടിപ്പിക്കും.
ബുക്ക് ഫെസ്റ്റിന്റെ ചവിട്ടുനാടക സെമിനാർ ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി നിർവഹിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ ബിഷപ് ഡോ. ഡെന്നിസ് കുരുപ്പശ്ശേരി നിർവഹിക്കും. റവ.ഡോ.പീറ്റർ കൊച്ചുവീട്ടിൽ അദ്ധ്യക്ഷതവഹിക്കും

