കോഴിക്കോട്: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് ഞായറാഴ്ച കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജില്‍ നടക്കും. ആത്മീയ-സാമൂഹിക സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, പൊതുസമ്മേളനം, പുസ്തകപ്രകാശനം തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 9ന് രജിസ്ട്രേഷനോടു കൂടി ചടങ്ങുകള്‍ക്ക് തുടക്കമാകും.
9.30 ന് പതാക ഉയര്‍ത്തുന്നതോടുകൂടി സമ്മേളനം ആരംഭിയ്ക്കും. കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍ സ്വാഗതം ആശംസിക്കും. കൊല്ലം രൂപത ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖസന്ദേശവും ജൂബിലി ലോഗോ പ്രകാശനവും നിര്‍വഹിക്കും. കെആര്‍എല്‍സിസിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ‘ഏകോപനം, പങ്കാളിത്തം, ശക്തീകരണം’ എന്ന വിഷയത്തില്‍ സെമിനാര്‍. കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ജോയ് റ്റി.എഫ് മോഡറേറ്ററായിരിക്കും. തുടര്‍ന്ന് ചോദ്യോത്തരവേള.
11 മണിക്ക് കെആര്‍എല്‍സിസി – കെആര്‍എല്‍സിബിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികനായുള്ള പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും.
ഉച്ചയ്ക്ക് 1.30ന് റോഡ് ബാന്‍ഡ് ഗാനങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് ‘ലത്തീന്‍ കത്തോലിക്കര്‍ യാഥാര്‍ഥ്യങ്ങള്‍, വെല്ലുവിളികള്‍, ഭാവിപദ്ധതികള്‍’ എന്ന വിഷയത്തില്‍ പ്രഫ. മാര്ട്ടിന് പാട്രിക് പ്രഭാഷണം നടത്തും. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി മോഡറേറ്ററായിരിക്കും.
വൈകിട്ട് നടക്കുന്ന
3 മണിക്കു ചേരുന്ന പൊതുസമ്മേളനം കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരിക്കും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖപ്രഭാഷണം നടത്തും. ആലപ്പുഴ രൂപത ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ്, കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി. ജെ. തോമസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് റാണി പ്രദീപ്, ഡിസിഎംഎസ് പ്രതിനിധി പ്രബലദാസ്, സിഎസ് എസ് ആക്ടിംഗ് ചെയര്മാന് ബെന്നി പാപ്പച്ചന്, കെഎൽഎം ജനറൽ സെക്രട്ടറി ഡിക്സൺ മനീക്, കെസിവൈഎം ലാറ്റിന്‍ ജനറൽ സെക്രട്ടറി ഷെറിൻ കെ ആർ, എന്നിവര്‍ ആശംസകള്‍ നേരും.
‘ലത്തീന്‍ കത്തോലിക്കര്‍: സാമൂഹിക സാമ്പത്തിക പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നെയ്യാറ്റിന്‍കര രൂപത മെത്രാന് ഡോ. സെല്വരാജന് നിര്‍വഹിക്കും. നവീകരിച്ച വിശ്വാസപരിശീലന പുസ്തക പ്രകാശനം വിശ്വാസപരിശീലന കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ നിര്‍വഹിയ്ക്കും.
കെഎൽസിഎ ടൈംസ് രജത ജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം ആർച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ നിർവഹിക്കും.
ബിസിസി പ്രതിമാസ ബുള്ളറ്റിന്റെ പ്രകാശനം ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിയ്ക്കും. യുവജനകമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. കെസിവൈഎം ബ്ലഡ് ഡൊണേഷന്‍ നെറ്റ് വര്‍ക്ക് ‘ബ്ലസ്’ പദ്ധതിയ്ക്കും തുടക്കമാകും.
കെആർഎൽസിസി സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ നന്ദി പറയും
Trending
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
കെആര്‍എല്‍സിസി രജതജൂബിലി ആഘോഷം മെയ് 17ന്
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 ThemeSphere. Designed by ThemeSphere.

