- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
Browsing: Pope leo
പ്രേഷിത പ്രവർത്തനങ്ങളുടെയും, സമാധാനത്തിന്റെയും സന്ദേശം ഉണർത്തുന്ന ഈസ്റ്റർ കാലഘട്ടത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന ഈ സന്ദർശനം, സുവിശേഷാധിഷ്ഠിതമാണെന്നും, കർത്താവിന്റെ സന്ദേശം, വാക്കുകളിലൂടെയും, ജീവകാരുണ്യ പ്രവൃത്തികളിലൂടെയും ലോകത്തെ അറിയിക്കുവാനുള്ള കടമ, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളിലും നിക്ഷിപ്തമായിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത പാതയിലൂടെ മുന്നോട്ട് പോകാനാണ് ലെയോ പതിനാലാമന്‍ പാപ്പ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പ പ്രവര്‍ത്തിച്ചതിനേക്കാള്‍ ഉപരിയായി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ പാപ്പ താല്പര്യപ്പെടുന്നത്.
ഉയിർപ്പുകാലത്തിന്റെ സന്തോഷം നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ, കാന്റർബറി ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട, സാറ മുള്ളാലിയുടെ നേതൃത്വത്തിലുള്ള ആംഗ്ലിക്കൻ സഭയുടെ പ്രതിനിധികൾക്ക്, സ്വാഗതം ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
ആധുനിക യൂറോപ്പിന്റെ സ്ഥാപക പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന അഡെനോവർ, ഡി ഗാസ്പെരി, ഷൂമാൻ തുടങ്ങിയ വ്യക്തികളിൽ നിന്ന് രാഷ്ട്രീയ പ്രചോദനം ഉൾക്കൊണ്ട യൂറോപ്യൻ പീപ്പിൾസ് പാർട്ടി അംഗങ്ങളുമായി പരമ്പരാഗതമായി തുടരുന്ന, പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക്, ഈ വർഷം അവസരമൊരുങ്ങിയതിൽ ലിയോ പതിനാലാമൻ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് , വത്തിക്കാനിൽ വച്ച്, കൂടിക്കാഴ്ച്ച നടത്തിയത്.
പോപ്പ് ലിയോ പതിനാലാമൻ വ്യാഴാഴ്ച ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിൽ നടന്ന അവസാന വിശുദ്ധ കുർബാനയോടെ തന്റെ പ്രധാനപ്പെട്ട ആഫ്രിക്കൻ യാത്ര അവസാനിച്ചു.
ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്.
കാമറൂണിലെ സന്ദർശനം പൂർത്തിയാക്കിയ ലെയോ പാപ്പ അംഗോളയിലെത്തി ചേർന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു.
ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.
1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.
രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
