- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം
Browsing: Pope leo
കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയെ പുരുഷന്മാരിൽ മാത്രം ഭരമേൽപ്പിക്കുന്നതിനെ അപ്പോസ്തോലിക പിന്തുടർച്ചയുടെ വെളിച്ചത്തിൽ മനസ്സിലാക്കാമെന്നും “സുവിശേഷപരമായ ദാനധർമ്മത്തിൽ തീക്ഷ്ണതയുള്ളവരും” “ധൈര്യമുള്ള മിഷനറിമാരും” ആയ പുരോഹിതന്മാരെയാണ് പൗരോഹിത്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതെന്നും ലിയോ പതിനാലാമൻ പാപ്പ ബുധനാഴ്ച പറഞ്ഞു.
വ്യത്യസ്ത ആരാധനാക്രമ രീതികളോട് താല്‍പ്പര്യമുള്ള കത്തോലിക്കര്‍ക്കിടയില്‍ സ്നേഹത്തിന്റെയും പരസ്പര ധാരണയുടെയും പുതിയൊരു ചൈതന്യം ആവശ്യമാണെന്ന് പാപ്പ
തന്റെ കുട്ടിക്കാലത്തെ പഴയ കൂട്ടുകാരെ നേരില്‍ക്കണ്ട സന്തോഷത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ. സൗത്ത് ചിക്കാഗോയിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ സ്കൂളില്‍ തന്റെ കൂടെ എട്ടാം ക്ലാസ്സില്‍ പഠിച്ച സഹപാഠികളുമായാണ് പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.
ജോർജ്യയിലെ ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. പാത്രിയർക്കെറ്റിന്റെ താത്കാലിക ചുമതലയുള്ളയാളും സെനാക്കി, ഖോർസ്കി അതിരൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഷിയോ മെത്രാപ്പോലീത്തയ്ക്ക് മാർച്ച് 17ന് അയച്ച കത്തിലൂടെയാണ്, പാപ്പാ തന്റെ സാഹോദര്യ ഐക്യദാർഢ്യവും ദുഃഖവും രാജ്യത്തെ ഓർത്തഡോക്സ് സഭയെ അറിയിച്ചത്.
വിശുദ്ധരുടെ നാമകരണ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായി ലിയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ആറ് പേരെ വിശുദ്ധരായി ഉയർത്തുന്ന പ്രാരംഭ നടപടികൾ ആരംഭിക്കാൻ ഡിക്കാസ്റ്ററിയെ അധികാരപ്പെടുത്തി.
സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിയോ പതിനാലാമൻ പാപ്പാ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ സംബന്ധിക്കാനുള്ള ടിക്കറ്റുകൾക്കെന്ന പേരിൽ ആളുകളിൽനിന്ന് പണം കൈക്കലാക്കാനായി ഇറങ്ങിയിരിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരിൽനിന്ന് അകന്നുനിൽക്കാൻ ജാഗ്രതാനിർദ്ദേശവുമായി കാമറൂണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറും വിവിധ പ്രാദേശികസഭാനേതൃത്വങ്ങളും. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ പരിശുദ്ധ പിതാവ് ആഫ്രിക്കയിലേക്ക് അപ്പസ്തോലിക യാത്ര നടത്താനിരിക്കെയാണ്, ഇത്തരമൊരു പുതിയ തട്ടിപ്പുമായി കുബുദ്ധികൾ ഇറങ്ങിയതെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.
ഫെബ്രുവരി 22 മുതൽ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമൻ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനം സമാപിച്ചു . നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്സിയൻ ബിഷപ്പ് എറിക് വാർഡൻ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
