Browsing: Pope leo

ഫെബ്രുവരി 15 ഞായറാഴ്ച മുതൽ മാർച്ച് 15 ഞായറാഴ്ച വരെ അഞ്ച് റോമൻ ഇടവകകളിലേക്ക് പാപ്പാ, രൂപതയുടെ മെത്രാൻ എന്ന നിലയിൽ അജപാലന സന്ദർശനം നടത്തുമെന്നും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുമെന്നും, പാപ്പായുടെ ആരാധന ക്രമ ആഘോഷങ്ങൾക്കുവേണ്ടിയുള്ള കാര്യാലയം പുറത്തിറക്കിയ കലണ്ടറിൽ എടുത്തു പറയുന്നു. സന്ദർശനം നടക്കുന്ന ദിവസം , ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി ഒഴിച്ച്, മറ്റു ഞായറാഴ്ച്ചകളിൽ, ഉച്ചകഴിഞ്ഞു വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിക്ക്, വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും.

പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.

90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്.

90- ലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും , ജനുവരി മാസം മുപ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ‘ഹൃദയത്തിന്റെ വഴി’ എന്ന ആത്മീയ പാതയിലൂടെയാണ് ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്.

തൊളേദോ കത്തീഡ്രൽ ഉദ്‌ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമ്മാണം 1226-ലാണ് ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.

പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഒരു പ്രവൃത്തിയെന്നോണം, ലിയോ പതിനാലാമൻ പാപ്പാ, താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, ആദ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം, ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി ഉച്ചഭക്ഷണം കഴിച്ചു. പാപ്പായിൽ നിന്ന് ലഭിച്ച “ആനന്ദകരവും അപ്രതീക്ഷിതവുമായ ആശ്ചര്യം” എന്നാണ് ഈ സന്ദർശനത്തെ വിശദീകരിച്ചത്.

ഐക്യദാർഢ്യത്തിന്റെയും സമാധാനത്തിന്റെയും പരിപോഷണത്തിനുള്ള മാർഗമാണ് കായികം എന്ന പ്രോത്സാഹന വാക്കുകൾ പങ്കുവച്ചുകൊണ്ട്, ശൈത്യകാല ഒളിമ്പിക്സ് ഗെയിംസിന്റെ കാലയളവിൽ സൂക്ഷിക്കുന്ന, ക്രൂശിതരൂപം മിലാനിലെ സാൻ ബാബില പള്ളിയിൽ ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി എത്തിയ അവസരത്തിൽ, മിലാൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ മാരിയോ ഡെൽപിനിയെ അഭിസംബോധന ചെയ്ത ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.

മുപ്പതാമത് സമർപ്പിതരുടെ ആഗോള ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ലേഖനത്തിൽ സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ. അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം എന്ന തലക്കെട്ടോടെയാണ് സന്ദേശം. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ പാപ്പ നന്ദിയോടെ അനുസ്മരിച്ചു.