വത്തിക്കാൻ സിറ്റി : പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പാ റോമിന് പുറത്തുള്ള കസ്തേൽ ഗന്തോൾഫോയിലെ വില്ലനോവയിലെ വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും.
രാവിലെ 10 മണിക്ക് വിശ്വാസി സമൂഹത്തോടൊപ്പം പാപ്പാl വിശുദ്ധ കുർബാന അർപ്പിക്കും. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് പാപ്പ കസ്തേൽ ഗന്തോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിൽ കഴിയുന്നത്.വത്തിക്കാനിൽ ആഗസ്റ്റ് 12 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകിയശേഷമാണ് പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക് യാത്രയായത്. ആഗസ്റ്റ് 18 വരെ പാപ്പാ ഇവിടെ തുടരും.
പരിശുദ്ധ കന്യകാമറിയം തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയശേഷം ആത്മാവോടും ശരീരത്തോടും കൂടി സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടതിനെ അനുസ്മരിക്കുന്നതാണ് സ്വർഗ്ഗാരോപണ തിരുനാൾ.

