- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Browsing: India
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള ചർച്ചകളിലും പങ്കെടുക്കും.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഈ നിയമപ്രകാരം പൂർണ്ണമായ വിചാരണ നടന്ന അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടു.
മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ അന്തരിച്ചതില്‍ ബോംബെ അതിരൂപത ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗസ് അഗാദമായ ദുഃഖം രേഖപ്പെടുത്തി.
ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര-സുരക്ഷാ കരാറുകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
റിപ്പബ്ലിക് ദിന ആഘോഷ മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് അർഹരായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം ലഭിച്ചത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.
ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ഇന്ന് രാവിലെ 10. 58ന് ഘോരഖ്പൂർ ഫാത്തിമ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും
ഡൽഹിയിൽ ക്രൈസ്തവ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളിനെതിരേ അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്കൂളിൻറെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ, പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കുറ്റവിചാരണ ചെയ്യണമെന്നും ഒഡീഷ സർക്കാരിനോട് വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയച്ചു.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻറെയും മക്കളുടെയും രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോൺജാർ ജില്ലയിൽപ്പെട്ട മനോഹർപുർ ഗ്രാമത്തിലായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
