- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Browsing: India
മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെയാണ് ബോർഡ് അപ്പീൽ നൽകുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിക്കുന്നു.
രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എട്ട് പേരെ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണത്തിന് ശ്രമിച്ചതെന്നാണ് സൂചന.
ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.
തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും നടത്തിയ പ്രതികരണം ഗൗരവതരമാണെന്നു സീറോമലബാർ സഭ. വിഷയത്തിൽ അഭിവന്ദ്യ ബിഷപ്പ് താഴത്ത്നെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലായെന്നു സീറോമലബാർ സഭ പി. ആർ. ഓ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടെ, മതസ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കണമെന്നും, ന്യൂനപക്ഷ അവകാശങ്ങൾ പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ സംയുക്തമെത്രാൻസമിതി. ഫെബ്രുവരി നാലുമുതൽ പത്തുവരെ തീയതികളിൽ, ബാംഗ്ലൂരിൽ നടന്ന മുപ്പത്തിയേഴാമത് പ്ലീനറി സമ്മേളനത്തിന്റെ അവസാനത്തിൽ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യത്ത് ക്രൈസ്തവർ ഉൾപ്പെടെ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സഭാനേതൃത്വം സംസാരിച്ചത്.
വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ.
ബെംഗളൂരുവിൽ നടന്ന ബിരുദദാന ചടങ്ങിൽ ലോകമെമ്പാടുമുള്ള 264 പേർ കാനൻ നിയമത്തിൽ ഡിപ്ലോമ നേടി. ഫാ. സ്റ്റീഫൻ ആലത്തറ, ഫാ. മെർലിൻ റെഞ്ചിത്ത് അംബ്രോസ് എന്നിവരുടെ സാന്നിധ്യത്തിൽ, സിസിബിഐ കാനൻ ലോ കമ്മീഷൻ ചെയർമാനായ മധുര അതിരൂപതയുടെ ആർച്ച് ബിഷപ്പ് എസ്. ആന്റണിസാമിയാണ് ഡിപ്ലോമ നൽകിയത്.
മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ജെഡി അക്കാദമി ഓഫ് എക്സലൻസ് ( JDAX) ജീവിതത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. 2026-27 യുപിഎസ്സി സിവിൽ സർവീസസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനവും അർഹരായ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ സ്കോളർഷിപ്പുകളും ഇപ്പോൾ ലഭ്യമാണ്. 2021-22 വർഷത്തിൽ ആരംഭിച്ച JDAX, വിദഗ്ദ്ധ ഫാക്കൽറ്റി മാർഗ്ഗനിർദ്ദേശം, കർശനമായ വിലയിരുത്തലുകൾ, പരീക്ഷ പരിശീലനങ്ങൾ, തുടർച്ചയായ ടെസ്റ്റുകൾ, വ്യക്തിഗത മെന്ററിംഗ് എന്നിവ പ്രൊഫഷണലായി നൽകിക്കൊണ്ട് അസാധാരണ പരിശീലനം വാഗ്‌ദാനം ചെയ്യുന്നു.
രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു.
കിഴക്കൻ ഇന്ത്യയിലെ 22 ദശലക്ഷം നിവാസികളുള്ള, കൊൽക്കത്തയിലെ നഗരത്തിൽ, ഏറ്റവും ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും, യുവാക്കളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറു വർഷങ്ങൾ പൂർത്തിയാവുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
