ടെഹ്റാൻ: പേർഷ്യൻ ഭാഷയിൽ പ്രവർത്തിക്കുന്ന നിരവധി ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തി ഇറാൻ സർക്കാർ നടപടികൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ. ഇതോടെ ഇത്തരം ചാനലുകൾ കാണുന്നതും അവയുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം നടത്തുന്നതും രാജ്യത്തെ നിയമപ്രകാരം കുറ്റകരമാകുമെന്നാണ് ക്രൈസ്തവ പീഡനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഓപ്പൺ ഡോർസ് വ്യക്തമാക്കുന്നത്.
ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകളെ പ്രധാന പ്രതിപക്ഷ മാധ്യമങ്ങൾക്കൊപ്പമാണ് ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഭേദഗതി വരുത്തിയ ചാരവൃത്തി നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ചാനലുകളുമായി “സഹകരിക്കുന്നവർ” നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പേർഷ്യൻ ഭാഷാ ക്രൈസ്തവ ശുശ്രൂഷകൾക്കെതിരെ ഇറാൻ സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങൾ അടച്ചുപൂട്ടൽ, വീടുകളിൽ നടക്കുന്ന പ്രാർത്ഥനാ യോഗങ്ങളിൽ റെയ്ഡുകൾ, ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ ഇതിനകം തന്നെ വ്യാപകമാണ്.
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്കെതിരെ ദേശീയ സുരക്ഷാ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുന്നതും പതിവാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ബൈബിൾ പഠനം, ആത്മീയ സന്ദേശങ്ങൾ, ഓൺലൈൻ ശുശ്രൂഷകൾ എന്നിവയ്ക്കായി ആശ്രയമായിരുന്ന പേർഷ്യൻ ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകൾക്കും ഇപ്പോൾ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ഇറാനിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഇറാനിൽ പേർഷ്യൻ ക്രൈസ്തവ ടിവി ചാനലുകൾക്ക് വിലക്ക്; വിശ്വാസസ്വാതന്ത്ര്യത്തിന് വീണ്ടും തിരിച്ചടി