വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ വത്തിക്കാനിലെ അതിപുരാതനവും വിഖ്യാതവുമായ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരമോന്നത ബഹുമതിയായ “സുമ്മ കും ലൗഡേ” (Summa Cum Laude)-യ്ക്ക് അർഹത നേടി മിഥുൻ മാർഷൽ ഫ്രാങ്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നു.

കൊല്ലം റോമൻ കത്തോലിക്കാ രൂപതയിൽ കണ്ടച്ചിറ വിശുദ്ധ തോമാശ്ലീഹായുടെ ഇടവകയിൽ കൊച്ചുകല്ലൻ വിള വീട്ടിൽ ഫ്രാൻസിസ്–മേഴ്സി ദമ്പതികളുടെ മകൻ മിഥുൻ ഫ്രാൻസിസാണ് ഈ അപൂർവ ബഹുമതി കരസ്ഥമാക്കി വിജയശോഭാനത്തിൽ നിൽക്കുന്നത്.2026 ജൂൺ 25-ന് സർവകലാശാലയുടെ മിഷിയോളജി ഫാക്കൽറ്റിയിലായിരുന്നു പ്രബന്ധാവതരണം നടന്നത്. “Humanity of Jesus towards Fraternity: A Perspective for Christians and Muslims in Dialogue” (യേശുവിന്റെ മനുഷ്യത്വം സാഹോദര്യത്തിലേക്കുള്ള വഴി: ക്രൈസ്തവ–മുസ്ലിം സംവാദത്തിന് ഒരു കാഴ്ചപ്പാട്) എന്നതായിരുന്നു പ്രബന്ധവിഷയം.

ക്രൈസ്തവ–മുസ്ലിം മതാന്തര സംവാദത്തിൽ യേശുവിന്റെ എങ്ങനെ സാഹോദര്യത്തിന്റെ പാലമായി മാറുന്നു എന്നതാണ് പ്രബന്ധം അന്വേഷിക്കുന്നത്.ലോകത്തെമ്പാടുമുള്ള ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നേരെ ഇസ്ലാമിക തീവ്രവാദികൾ ദിനവും അഴിച്ചുവിടുന്ന ക്രൂരമായ കൊലപാതകങ്ങളുടെയും വംശഹത്യയുടെയും വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറയുന്ന വർത്തമാനകാലത്ത്, ക്രൈസ്തവ–മുസ്ലിം സഹവർത്തിത്വത്തിന്റെ ആവശ്യകത അടിവരയിട്ട് ബോധ്യപ്പെടുത്തുന്നതാണ് ഈ പ്രബന്ധം.

