കൊച്ചി: ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’ എന്നതിന്റെ പി.ഒ.സിയുടെ ഔദ്യോഗിക മലയാള പരിഭാഷയായ ‘മഹത്തായ മനുഷ്യരാശി’ പ്രകാശനം ചെയ്തു. പാലാരിവട്ടം പി.ഒ.സിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ പ്രകാശനകർമ്മം നിർവഹിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ലെയോ പാപ്പയുടെ ക്രിയാത്മകമായ ഇടപെടലാണ് ചാക്രികലേഖനമെന്ന് ബിഷപ് ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു. തൊഴിലാളികളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിന്റെ പാരമ്പര്യവും ഫ്രാൻസിസ് പാപ്പയുടെ ‘ഫ്രത്തെല്ലി തൂത്തി’ ഉൾപ്പെടെയുള്ള പ്രബോധനങ്ങളും തുടരുന്നതാണ് പുതിയ ചാക്രികലേഖനമെന്നും അദ്ദേഹം പറഞ്ഞു.
Trending
- 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നാളെ തുടക്കം
- ലെയോ പാപ്പയുടെ ആദ്യ ചാക്രികലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
- ഇൻഫ്ലുവൻസർമാരിൽ നിന്ന് സാക്ഷികളിലേക്ക്’; ഡിജിറ്റൽ ലോകത്ത് ക്രിസ്തീയ ദൗത്യത്തിന് പുതിയ വഴികൾ
- അപ്പസ്തോലിക ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ച് ലെയോ പതിനാലാമൻ പപ്പ
- ബാഗ്ദേദയിൽ ക്രൈസ്തവ യുവജനങ്ങളുടെ ആത്മീയ സംഗമം
- ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല: കർദിനാൾ കൂവക്കാട്
- ‘ ഉൻ ഫുത്തൂറോ സൊസ്തേനിബിലെ’ മോത്തു പ്രോപ്രിയോ ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു
- കെ എൽ സി ഡബ്ല്യൂ എ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ട് ‘മാഗ്നിഫിക്കാത്ത്’ കൈമാറി

