വടുതല: യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി വടുതല ഡോൺ ബോസ്കോ ടെക് സൊസൈറ്റിയിൽ വിവിധ സൗജന്യ തൊഴിൽപരിശീലന കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
18 മുതൽ 30 വയസ്സ് വരെയുള്ള യുവാക്കൾക്കാണ് അപേക്ഷിക്കാനാവുക.Cloud Application Development, AI Data Quality Analyst, Digital Mithra, IT Customer Care Executive എന്നീ കോഴ്സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വ്യവസായ മേഖലയിലെ നിലവിലെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സാങ്കേതികവും തൊഴിൽപരവുമായ കഴിവുകൾ യുവാക്കളിൽ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസനവും തൊഴിൽയോഗ്യതയും വർധിപ്പിക്കുന്ന വിവിധ പരിശീലന പദ്ധതികൾ കേരളത്തിലും ഇന്ത്യയിലുമായി നടപ്പിലാക്കപ്പെടുന്നുണ്ട്.പരിശീലനത്തിലൂടെ ക്ലൗഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ മാനേജ്മെന്റ്, ഡിജിറ്റൽ സേവനങ്ങൾ, കസ്റ്റമർ കെയർ, ആശയവിനിമയ നൈപുണ്യങ്ങൾ, തൊഴിൽസജ്ജതാ പരിശീലനം എന്നിവയിൽ പ്രായോഗിക അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും.പ്ലസ് ടു വിജയിച്ചവർ, ബിരുദധാരികൾ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ, തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾ എന്നിവർക്ക് കോഴ്സുകളിൽ പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്ലേസ്മെന്റ് സഹായവും ലഭ്യമാകും

