Browsing: India

ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വികസനത്തിനായി പ്രത്യേക സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.

എഫ്സിആർഎ ബില്ലുമായി ബന്ധപ്പെട്ട ക്രൈസ്തവരുടെ ആശങ്കകൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് നിവേദനം നൽകും. ഇതുസംബന്ധിച്ച പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും.

വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ) ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) വിട്ട സാഹചര്യത്തിൽ, ബില്ലിലെ കിരാതമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനായി സർക്കാരുമായി ചർച്ച തുടരുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) വ്യക്തമാക്കി.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. സർവകലാശാലയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക-ഗോവ ഡയറക്‌ടറേറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എയർ കമ്മഡോർ കമൽ ഛദ്ദ പദവി കൈമാറി

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഒരേ ദിവസം ആചരിക്കുന്നത് വിമോചനത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെ ധ്യാനിക്കാൻ അവസരമൊരുക്കുന്നുവെന്ന് ക്രൈസ്തവ ചിന്ത.

പതിനാലു വയസു വരെയുള്ള കുട്ടികൾക്ക് മതേതരവും മതപരവുമായ വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്നും അവയെ പ്രവർത്തനം നിരീക്ഷിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശവും മനുഷ്യജീവന്റെ മഹത്വവും ഉയർത്തിപ്പിടിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച അഞ്ചാമത് മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി.

പശ്ചിമ ബംഗാളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കുമെതിരായ ഭീഷണി സംഭവങ്ങൾ വീണ്ടും ആശങ്ക ഉയർത്തുന്നു. ബരുയിപൂർ രൂപതയ്ക്ക് കീഴിലുള്ള നസാത്തിലെ സെന്റ് ക്ലാരറ്റ്സ് ക്ലാരറ്റ് പ്രേമലോയ് (സ്നേഹഭവനം) സ്ഥാപനത്തിലെ ചുമതലക്കാരനായ ഫാ. അനുജ് ഹെംബ്രോമിനോട് ഏഴ് ദിവസത്തിനകം സ്ഥലം വിട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തി