- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം
Browsing: India
മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്‌സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്‌സി പ്രൊവിന്‍ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.
കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്‌പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നുവെങ്കിൽ, പുതിയ സാമ്പത്തിക വർഷം മുതൽ ഇത് സാധ്യമാകില്ല. ആധാറിന് പുറമെ ജനനത്തീയതി തെളിയിക്കുന്ന മറ്റ് ഔദ്യോഗിക രേഖകൾ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടി വരും
ഈസ്റ്റർ ഞായറാഴ്ചയും പരീക്ഷ നടത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. ഓശാന ഞായറാഴ്ച പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും തീയതി പുനപരിശോധിച്ചില്ല. നേരത്തെ തന്നെ ഈസ്റ്റർ അവധികൾ അറിയാമായിരുന്നിട്ടും പരീക്ഷ നടത്താനുള്ള യുപിഎസ്‍സിയുടെ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
ഗോവയിലുടനീളമുള്ള വിശ്വാസികൾക്ക് നോമ്പുകാലധ്യാനം ആഴത്തിലാക്കാൻ, ഫാ. റോമിയോ മൊണ്ടെറോ നയിച്ച നോമ്പുകാല ഭക്തി ഗാനമേള സഹായകമായി. “ഭോക്തി-ഗയോനാന്റ്ലിയൻ നിയാൽ” (വിശുദ്ധ സംഗീതത്തിലൂടെ ധ്യാനം) എന്ന പേരിലുള്ള പരിപാടി മാർച്ച് 19 ന് ഹോളി ക്രോസ് പള്ളിയിലും പിന്നീട് മാർച്ച് 22 ന് സാന്താ മോണിക്ക കോൺവെന്റിലും നടന്നു. രണ്ട് വേദികളിലും നൂറുകണക്കിന് വിശ്വാസികളുടെ സാന്നിത്യം ഉണ്ടായിരുന്നു.
പുതുതായി നടപ്പിലാക്കിയ മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം, 2026-നെ മഹാരാഷ്ട്രയിലെ കത്തോലിക്കാ ബിഷപ്പുമാർ ശക്തമായി എതിർത്തു. ഈ നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസാചാരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു’; തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു.
അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ2026 മാർച്ച് 3 4 തീയതികളിൽ പള്ളോട്ടിയൻ ആനിമേഷൻ സെൻറർ നാഗ്പൂരിൽ വച്ച് നടന്നു. മൂന്നാം തീയതി രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ചു. നാഗ്പൂർ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗൊൺ സാൽവോസ് വി. ബലിക്ക് നേതൃത്വം കൊടുത്തു.
ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73), ക്രൊയേഷ്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2026 മാര്‍ച്ച് 13-ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.
ഒഡീഷയിലെ റായഗഡ ജില്ലയിൽ ഡെൻഗസ്‌വർഗി ഗ്രാമത്തിലെ കത്തോലിക്ക ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികളുടെ ആക്രമണം. ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
