കൊച്ചി: ജൂൺ 28 ദേശീയതലത്തിൽ “പ്രാർത്ഥനാ ദിനമായി” ആചരിക്കാൻ ആഹ്വാനം ചെയ്ത് സി.ബി.സി.ഐ. ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.)യുടെ ആഹ്വാനപ്രകാരം നാളെ, 2026 ജൂൺ 28, ഞായറാഴ്ച, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) പൊതുസംഘടന എന്ന നിലയിൽ കേരളത്തിലെ എല്ലാ കെ.എൽ.സി.എ. രൂപതകളുടെയും നേതൃത്വത്തിൽ, ഇടവകതലത്തിൽ വിവിധ സംഘടനകളെ ഉൾപ്പെടുത്തി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ച് “പ്രാർത്ഥനാ ദിനമായി ആചരിക്കണം” എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സഭയുടെ സേവനദൗത്യം തുടർന്നും സ്വതന്ത്രമായി നിർവഹിക്കുന്നതിന് നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനായുള്ള പ്രാർത്ഥനയിൽ ഇന്ത്യയിലെ അൽമായരായ നമ്മൾ ഒന്നിച്ചുചേരണം.ഇന്ത്യൻ അൽമായരുടെ വിശുദ്ധനായ വി. ദൈവസഹായത്തിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് തേടാമെന്ന് കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി പറഞ്ഞു.

