ന്യൂ ഡൽഹി : വാറങ്കൽ രൂപതയുടെ പുതിയ അധ്യക്ഷനായി, മോൺസിഞ്ഞോർ വിജയ പോൾ റെഡ്ഡി ദുഗ്ഗിംപുടിയെ, പാപ്പാ നിയമിച്ചു. 1952 ൽ ഹൈദരാബാദ് രൂപതയിൽ നിന്നും വിഭജിതമായി രൂപം കൊണ്ട, വാറങ്കൽ രൂപത. അതേ രൂപതയിലെ വൈദികനായ ഫാ. വിജയ പോൾ റെഡ്ഡി ദുഗ്ഗിംപുടിയെയാണ് , ലെയോ പതിനാലാമൻ പാപ്പ രൂപതയുടെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. വാറങ്കൽ രൂപതയുടെ നാലാമത്തെ ബിഷപ്പാണ് ഫാ. വിജയ പോൾ.
ഹൈദരാബാദിലെ സെന്റ് ജോൺസ് റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ശേഷം ഉസ്മാനിയ സർവകലാശാലയിൽനിന്ന് ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1992 ഏപ്രിൽ 2 ന് വാറങ്കൽ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, ഇടവക വികാരി, ഹോസ്റ്റൽ ഡയറക്ടർ, വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഉന്നത പഠനങ്ങളും അദ്ദേഹം, നടത്തിയിട്ടുണ്ട്.

