- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
|ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ചുമതലയേൽക്കും|
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77) ആണ് മരിച്ചത്.പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കണ്ണൂരിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82)യാണ് മരിച്ചത്.. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഏറെയും കേരളത്തിലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ സംസ്ഥാനത്ത് 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 14 വരെ 1039 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,296 ആണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദം…
തൃശൂര്‍: തൃശൂര്‍ ഗാന്ധിനഗറില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. സിഎന്‍ജി ഓട്ടോയാണ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്. വണ്ടിയുടെ ഉടമസ്ഥന്‍ പെരിങ്ങാവ് സ്വദേശിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടി പൂര്‍ണമായും കത്തിനശിച്ചു. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
|കുവൈത്തിന്റെ വികസനത്തിൽ ഏറെ പങ്കുവഹിച്ച വ്യക്തിയാണ്|
ന്യൂഡൽഹി: പാര്‍ലമെന്റിലെ ആക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദിയുടെ നയങ്ങളാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരില്‍ ചിലര്‍ തൊഴില്‍ രഹിതരാണെന്ന് മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വിവരമനുസരിച്ച്, ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എൻജിനീയറിംഗ് ബിരുദധാരിയായ മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജന്‍ (33) ഇപ്പോള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുകയായിരുന്നു. ലാത്തൂരില്‍ നിന്നുള്ള അമോല്‍ ഷിന്‍ഡെ (25) ആര്‍മി റിക്രൂട്ട്മെന്റില്‍ പരാജയപ്പെട്ട ആളാണ്. ജിന്‍ഡില്‍ നിന്നുള്ള നീലം ആസാദ് (37) അധ്യാപികജോലി നേടാന്‍ കഴിയാഞ്ഞ വ്യക്തിയാണ്. നാലാമനായ ലക്നോവില്‍ നിന്നുള്ള സാഗര്‍ ശര്‍മ (25) ഇ-റിക്ഷ ഓടിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ജനുവരി മൂന്ന് വരെ അതിശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷ. ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവർണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്പടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പൊലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കും. വേദികളിലും രാജ്ഭവന് ചുറ്റും ‘റിങ് സുരക്ഷ’യൊരുക്കുകയും ചെയ്യും. പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എസ്.എഫ്.ഐ ഉൾപ്പെടെ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ നടപടികൾ. സർവകലാശാലകളോടുള്ള ഗവർണറുടെ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഉറച്ച് മുന്നോട്ടുപോകുകയാണ് ഇടതുസംഘടനകൾ. അധ്യാപകരുടെയും സർവകലാശാല ജീവനക്കാരുടെയും നേതൃത്വത്തിൽ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടക്കുന്നുണ്ട്.സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
|എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രി|
വർക്കല:പഴംപൊരിക്ക് രുചിയില്ലെന്ന് പറഞ്ഞ് കത്തിക്കുത്ത്; നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി . വർക്കലയിലാണ് സംഭവം . വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. ചായക്കടയിൽ നിന്നും വാങ്ങിയ പഴംപൊരിക്ക് രുചി ഇല്ലെന്ന് പറഞ്ഞ് രാഹുൽ കട നടത്തിപ്പുകാരനോടു തർക്കിച്ചു. ഇതോടെ കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെടും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. സംഭവശേഷം പ്രതി വാഹനത്തിൽക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ അൽത്താഫിന്റെ പേരിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു
|“മിസ്റ്റർ ചാൻസിലർ നിങ്ങളെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നില്ല”|
Subscribe to Updates
Get the latest creative news from FooBar about art, design and business.
