- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
‘ഫിദുച്ചിയ സുപ്ലിക്കാന്സ്’ എന്ന അത്യപൂര്‍വ ഡിക്ലറേഷന്‍
തിരുവനന്തപുരം: പട്ടത്ത് ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ. ഡെന്റൽ കോളജിലേക്ക് പോയ ഗവർണറുടെ വാഹനം പട്ടം ജംഗ്ഷനിലെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. പിന്നാലെ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഗവർണറുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞില്ല. രാജ്ഭവനിൽ നിന്ന് മെഡിക്കൽ കോളജ് വരെയുള്ള യാത്രയിലും പ്രതിഷേധങ്ങളൊന്നുമുണ്ടായിരുന്നില്ല. വലിയ സുരക്ഷാ സന്നാഹമാണ് ഗവർണറുടെ സഞ്ചാരപഥത്തിൽ പോലീസ് ഒരുക്കിയിരുന്നത്.
ന്യൂഡല്‍ഹി: പാർലമെന്റിലെ അതിക്രമത്തിൽ പ്രതിഷേധിച്ച 49 എംപിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. ശശി തരൂര്‍, അടൂര്‍ പ്രകാശ്, കെ.സുധാകരന് അടക്കമുള്ള എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനകാലാവധി അവസാനിക്കുന്നതുവരെയാണ് സസ്പെൻഷൻ. സഭയില്‍ അച്ചടക്കലംഘനം നടത്തി, പോസ്റ്ററുകളേന്തി പ്രതിഷേധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എംപിമാർക്കെതിരേ നടപടിയെടുത്തത്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയെയും സസ്പെൻഷനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും…
തിരുവനന്തപുരം: സർക്കാർ- ഗവർണർ പോര് തീരുമെന്ന സൂചന നൽകി സ്പീക്കർ എ.എൻ. ഷംസീർ. തർക്കം തീർക്കാർ ഇരുകൂട്ടർക്കുമാകുമെന്നും സഭയും ഗവർണറും തമ്മിൽ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. അങ്ങനെയൊരു തെരുവുയുദ്ധത്തിലേക്ക് പോകുന്നതിനോട് യോജിപ്പില്ല. അങ്ങനെയൊരു ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും സ്പീക്കർ പറഞ്ഞു.സർക്കാരിനു തന്നെ പ്രശ്നം പരിഹരിക്കാനാകും. അതുപോലെ പരിണിതപ്രജ്ഞനായ ഗവർണർക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനാടകമാണ് സർക്കാർ-ഗവർണർ പോരെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് കൂട്ടുരും നടത്തുന്ന ഈ നാടകം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സാഹചര്യമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ഗവർണർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ട് . ഗവർണറുടെ അമിത അധികാരത്തിനെതിരെ സർക്കാരിനെ നിയമസഭയിൽ യുഡിഎഫ് പിന്തുണച്ചു. എന്നാലിപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.നവകേരള സദസിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടി നവകേരള സദസ്സിലെ പ്രതിഷേധങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളോട് ഗാന്ധിയൻ രീതിയിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കല്ലെടുത്തെറിഞ്ഞ് പ്രതിഷേധിക്കേണ്ടതുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ബെയ്ജിങ്: ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.ഞായറാഴ്ച രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വാർത്തകൾ . രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകി.ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം : പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതിയും, സാമാന്യ നീതിയും നിഷേധിക്കപ്പെടുന്ന നിരവധി അനുഭവങ്ങൾ സമീപകാലത്തു നേരിട്ടുവരുന്നു എന്ന് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ പ്രസ്താവിച്ചു. സമുദായത്തിന്റെ നിരവധിയായ ജീവൽപ്രശനങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കും തുടർനടപടികൾക്കായും സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അഹർഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സർക്കാർ പരിഗണിക്കുന്നില്ല . തീരത്തും തീരക്കടലിലുമായി കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നീല സമ്പത്ത് വ്യവസ്‌ഥാ നയവുമായി ബന്ധപ്പെട്ട നടപടികൾ, തീര നിയന്ത്രണങ്ങൾ, ധാതുലവണങ്ങളുടെ ഖനനനാനുമതി, സാഗർമാല പദ്ധതി തുടങ്ങി കേന്ദ്ര ഗോവർണ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികൾ ആശങ്കയോടെയാണ് തീരജനത നോക്കികാണുന്നത്. സംസ്ഥാന സർക്കാരാകട്ടെ തീരത്തെ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന തരത്തിൽ തീര ശോഷണം, തീര ദേശ ഹൈവേ നിർമാണം,മുതലപൊഴി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം, എന്നിവയിലൂടെ ജനങ്ങൾക്ക് ജീവിക്കാനും, തൊഴിലെടുക്കുവാനുമുള്ള അവകാശങ്ങൾക്കു നേരെ ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കർഷകർക്കും, ദളിത് ക്രൈസ്തവർക്കും, ആംഗ്ലോ ഇന്ത്യർക്കും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ അവസരങ്ങൾ ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു. കേരത്തിലെ 12…
മലപ്പുറം: പകൽമുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കടുത്തതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കുമാണ് ഗവർണർ പോയി . വൈകിയും എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്. എന്നാൽ അക്രമസംഭവങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നത്.രാവിലെ മുതൽ നിരവധി പ്രവർത്തകർ ഒത്തുചേർന്ന്കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം നടത്തി . ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. എസ് എഫ് ഐയുടെ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി . അതിനിടെ ഗവർണറെ പരിഹസിച്ച് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ് .ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല, ഇപ്പോൾ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്,എന്നാണു ചോദ്യം . സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി…
ചെങ്ങന്നൂർ: ചെങ്ങന്നൂരിന് സമീപം കല്ലശേരിയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വിലയ ഗതാഗതക്കുരുക്ക് ഉണ്ടായി. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസും കോട്ടയം ഭാഗത്തേക്ക് വന്ന ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സൂപ്പർ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് അപകടത്തിൽപെട്ടത്. പോലീസ് എത്തി ബസുകൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
