Author: admin

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. മൂ​ന്ന് മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ജൗ​രി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ സം​യു​ക്ത ഓ​പ്പ​റേ​ഷ​ന് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് സൈ​നി​ക വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​യ പൂ​ഞ്ചി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​ർ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

Read More

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സോണിയാ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങളില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. ‘ ഇക്കാര്യത്തില്‍ എന്താണ് എതിര്‍പ്പ്? സോണിയ ജിയില്‍ നിന്നും വളരെ പോസിറ്റീവായ പ്രതികരണമാണ് ഉണ്ടായത്. ഒന്നുകില്‍ സോണിയയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘമോ പോകും.’ എന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. രാമ ജന്മഭൂമി ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതാണെന്നും ദിഗ്‌വിജയസിംഗ് പറഞ്ഞു .കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം നേരിട്ടാണ് ക്ഷണക്കത്തുകള്‍ നല്‍കിയത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യക്ഷന്മാര്‍ എന്നിവര്‍ക്കും ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ .

Read More

ചുരാചന്ദ്പൂര്‍:കഴിഞ്ഞ മെയ് മൂന്നുമുതല്‍ മണിപ്പൂരില്‍ നടന്ന വംശീയ കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരില്‍ കൊല്ലപ്പെട്ട 87 പേരെ കൂട്ടമായി സംസ്‌കരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു . ക്രിസ്ത്യന്‍ വിഭാഗമായ കുക്കി സോ സമുദായത്തില്‍പെട്ടവരുടെ മൃതദേഹങ്ങളാണ് എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച ശേഷം ഒടുവില്‍ ഞായറാഴ്ച രാത്രി സംസ്‌കരിച്ചത് കുക്കി-മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കെയാണ് കൂട്ടസംസ്‌കരണം. കര്‍ശന സുരക്ഷാ നടപടികള്‍ക്കിടയാണ് ചടങ്ങ് നടന്നത്. കലാപത്തിലെ കേന്ദ്രബിന്ദുവായ ചുരാചന്ദ്പൂരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയില്‍ തന്നെയാണ്. മെയ്‌തേയ് സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ മാസങ്ങള്‍ക്ക് മുമ്പ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള കുക്കി വിഭാഗത്തിന്റെ ശ്രമങ്ങളും സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയിരുന്നു. കലാപം നടന്ന് മാസങ്ങള്‍ക്കു ശേഷവും സാമൂഹിക സംഘടനകളുടെ ഇടപെടലിലൂടെ നിരന്തര ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് സുപ്രിംകോടതി ഇടപെട്ട്, മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് മാന്യമായി തിരികെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. തിങ്കളാഴ്ച ചുരാചന്ദ്പൂര്‍…

Read More