- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
തിരുവനന്തപുരം:കേരളത്തിലും മഴ കനത്തു . മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കൻ കേരളത്തിൽ ഇന്ന് വ്യാപകമായി മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കോമൊറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ചെന്നൈ:കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടിൽ ,താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. തെക്കന്‍ തമിഴ്നാട്ടിലെ അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ സാഹചര്യത്തിൽ തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തിൽ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകലിൽ ഞായറാഴ്ച രാവിലെ തുടങ്ങിയ കനത്ത മഴ വൈകുന്നേരമായിട്ടും തുടരുകയാണ് .തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജിലും പഴയ ബസ് സ്റ്റാൻഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാൽ തിരുനെല്‍വേലി ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. ഗവർണറെ കുറിച്ചുള്ള ജസ്റ്റിസ് നരിമാന്റെ പരാമർശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലാണ്. പ്രതിഷേധിക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾ എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല. ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൺമാനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. സമയം കഴിഞ്ഞുവെന്നും…
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഗൺമാൻ കെ. അനിലിനെതിരെ നടപടി എടുക്കാതെ സർക്കാർ.ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് അടിച്ച അനിലിന്റേത് പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയുമാണന്ന് ഉറപ്പായിട്ടും വകുപ്പ് തല അന്വേഷണം നടത്താനോ വിശദീകരണം തേടാനോ പൊലീസ് തയാറായിട്ടില്ല. തന്നെയുമല്ല അനിലിന്റെയും മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിനും സുരക്ഷ വർധിപ്പിക്കുകയും ചെയ്തു .മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. നിലവിലെ സമരങ്ങള്‍ നവകേരള സദസ്സിന്റെ വിജയം കണ്ട് വിറളിപിടിച്ചെന്നും മന്ത്രി പരിഹസിച്ചു. നവകേരള സദസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് ഒരു ഗുണ്ടാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് നോക്കിയിരിക്കാനല്ല പൊലീസെന്നും, നേരിടുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു
പത്തനംതിട്ട :പ്രതിപക്ഷത്തിന്റെ വിളക്കുകൾ ലംഘിച്ച് ,കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങൾ വികസനത്തിനൊപ്പമെന്നും, പ്രതിപക്ഷം ഒന്നാകെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്നും ബാബു ജോർജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വഴിയിൽ ഇറക്കുകയല്ല നേതാക്കൾ ചെയ്യേണ്ടത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നത് നല്ല കാര്യമെന്നും നേതാക്കൾ വാർത്താചാനലിനോട് പറഞ്ഞു
പത്തനംതിട്ട: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പത്തനംതിട്ടയിൽ വച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദത്തിൽ വ്യതിയാനുമുണ്ടായതിനെ തുടർന്നാണ് ശനിയാഴ്ച അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
|വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത |
|കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രിയാണ് വി മുരളീധരനെന്നും മന്ത്രി |
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ടിന്റെ വെബ്സൈറ്റ് പ്രകാശനം ഇന്ന് നടക്കും .വൈകുന്നേരം 3 മണിക്ക് വലിയവേളി പാരിഷ് ഹാളിൽ നടക്കുന്ന ജനജാഗരം സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിക്കും. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര വിശദ്ദവിവരങ്ങൾ പങ്കുവയ്ക്കും. റിപ്പോർട്ടിന്റെ പ്രകാശനം ലോകമത്സ്യത്തൊഴിലാളി ദിനമായ നംവംബർ 21 ന് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. രാമചന്ദ്ര ഗുഹ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു. ജനകീയ പഠന സമിതി നടത്തിയ വിദഗ്ദ്ധ പഠനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഭൂമിശാസ്ത്രപരമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതുകാരണം തീരജനത അവരുടെ തൊഴിലിനും ജീവനും തീരത്തെ നിലനില്പിനും കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. വിഴിഞ്ഞം തുറമുഖം നിർമ്മാണം തുടങ്ങിയത്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
