- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
|തീരജനതയുടെ നിലനിൽപും മലയോര കര്‍ഷകരുടെ ദുരിതങ്ങളുമാണ് 12 രൂപതകളിലായി നടന്ന ജനജാഗരത്തില് പ്രധാനചര്ച്ചയായത്|
|അല്‍ജസീറ ക്യാമറമാന് കൊല്ലപ്പെട്ടു|
|ഫാസിൽ റസാഖിന് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം |
|കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി|
|കൈതവനം ജംഗ്ഷനിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം|
ആലപ്പുഴ: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കട്ടപ്പന കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. പ്രതിയായ അർജ്ജുനെയാണ് കോടതി വെറുതെ വിട്ടത്. കൂടുതൽ കുറ്റങ്ങൾ തെളിയിക്കാൻ ആയിട്ടില്ലെന്ന് കട്ടപ്പന കോടതി വ്യക്തമാക്കി. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാക്ക് മാത്രമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30ന് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി അർജുനെ വെറുതെ വിട്ടിരിക്കുന്നത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പ്രസ്താവിച്ചത്. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് കോടതി പറഞ്ഞത് . കള്ളത്തെളിവുകൾ ഉണ്ടാക്കിയാണ് അർജുനെ അറസ്റ്റ് ചെയ്തതെന്നും പുനരന്വേഷണം വേണമെന്ന് ആയിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. വെറുതെ…
മലപ്പുറം: മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന നാലു പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഇവർ കുട്ടിപ്പാറ സ്വദേശികളാണെന്നാണ് വിവരം. ഒരാൾക്ക് പരിക്കുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ പെട്ടെന്ന് വളച്ചപ്പോൾ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അപകടത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
|ലോക്സഭയില്‍ നിന്നും പുറത്താക്കിയ സംഭവം|
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണകരന്‍ മന്ത്രി സഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് ലഭിച്ചു. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ്…
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമം ഗുരുതര വിഷയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സ്പീക്കറുടെ അധീനതയിലുള്ള വിഷയമാണ്. സംഭവത്തില്‍ സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ആജ് തക്കിനോടാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ സ്പീക്കര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. പഴുതടച്ച സുരക്ഷയൊരുക്കുകയെന്നതാണ് ഉത്തരവാദിത്തം. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. കേസില്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കിയതിനിടെയാണ് പ്രതികരണം. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഡല്‍ഹി പട്യാല കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികളായ മനോരജ്ഞന്‍ ഡി, സാഗര്‍ ശര്‍മ, അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെയാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രത്യേക ജഡ്ജി ഹര്‍ദ്വീപ് കൗറിന് മുന്നിലാണ് പ്രതികളെ പൊലീസ് ഹാജരാക്കിയത്
Subscribe to Updates
Get the latest creative news from FooBar about art, design and business.
