ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി.
ജനുവരി മൂന്ന് വരെ അതിശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.