Browsing: latest

ദരിദ്രരോടും സമൂഹത്തിന്റെ അരികുവത്കരിക്കപ്പെട്ടവരോടുമുള്ള കരുതൽ പങ്കുവച്ച് 1300 ഓളം പേരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ.

ലോകമെമ്പാടും സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥിച്ച ലെയോ പതിനാലാമൻ പാപ്പ, സമാധാനവും അനുരഞ്ജനവും സാധ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ ആത്മാർഥമായി പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ചങ്ങനാശ്ശേരി അതിരൂപതാംഗമായ അലോന നോജി ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അലോന, ആദ്യമായാണ് ബി ഗ്രൂപ്പിൽനിന്ന് ലോഗോസ് പ്രതിഭാ പട്ടം നേടുന്നത്

ലെയോ പതിനാലാമൻ പാപ്പാ ഷെവലിയാർ പദവിയിലേക്ക് ഉയർത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗൊൺസാൽവസിന്റെ സ്ഥാനചിഹ്ന സ്വീകരണ കർമങ്ങളും കൃതജ്ഞതാ ദിവ്യബലിയും ഇന്ന്.

വിശുദ്ധ കുമ്പസാരം യേശുക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കും യഥാർഥ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയ്ക്കും വഴിയൊരുക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പാ.

മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ.

ഷൈസൺ പി ഔസേഫ് സംവിധാനം ചെയ്ത്, 125 അന്താരാഷ്ട്ര പുരസ് കാരങ്ങൾ നേടുകയും ഓസ്‌കാർ നോമിനേഷൻ വരെ എത്തുകയും ചെയ്‌ത ‘ദി ഫേസ് ഓഫ് ദി ഫേസ്‌സ്ലെസ്’ എന്ന ചിത്രത്തിൻ്റെ വിജയാഘോഷം ‘ദി ഫേസ് ഓഫ് ദി ഫേസ്സെസ്’ ഗ്ലോബൽ സെലബ്രേഷൻ, കെസിബിസി മീഡിയ കമ്മിഷൻ, ചാവറ കൾച്ചറൽ സെൻ്ററുമായി ചേർന്ന് 2026 നവംബർ 22 ഞായറാഴ്ച ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തപ്പെടുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കണമെന്നും അവർക്കെതിരായ അതിക്രമങ്ങൾ തടയാൻ സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആവശ്യപ്പെട്ടു

കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങളും ബൈബിൾ വചനങ്ങളും ഉൾക്കൊള്ളിച്ച ‘മൈഗ്രേഷൻ ബൈബിളിന്റെ’ കത്തോലിക്കാ പതിപ്പ് ദുബായിലെ സെന്റ് മേരീസ് ദേവാലയത്തിൽ പ്രകാശനം ചെയ്തു.

ഉക്രൈനിലെ തുറമുഖ നഗരമായ ഒഡെസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കത്തോലിക്കാ കത്തീഡ്രലിനും രൂപതാ കാര്യാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.