Browsing: Global news

ഫ്രാൻസിസ് പാപ്പയുടെ പരിസ്ഥിതി ചാക്രികലേഖനമായ ‘ലൗദാത്തോ സി’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, ആഗോളതലത്തിൽ സഭ നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനായി വത്തിക്കാൻ ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി.

എത്യോപ്യയിൽ ക്രൈസ്തവർക്കെതിരെ തുടരുന്ന കൊലപാതകങ്ങളിലും സ്വത്തുക്കൾ കൊള്ളയടിക്കുന്നതിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എത്യോപ്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ഫിലിപ്പിനോ കത്തോലിക്കാ വൈദികരുടെ ദേശീയ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് ഫിലിപ്പിനോ പ്രീസ്റ്റ്സിന്റെ (എൻ എ എഫ് സി ) അഞ്ചാമത് ദേശീയ സമ്മേളനത്തിന് സാൻഫ്രാൻസിസ്കോയിൽ തുടക്കമായി.

യുക്രൈനിലെ ഒലെഷ്കി നഗരത്തിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ലിയോ പതിനാലാമൻ പാപ്പായുടെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയത്തോസ്ളാവ് ഷെവ്ചുക്ക്.

രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കുന്നതിൽ സമൂഹത്തിനുള്ള ഉത്തരവാദിത്വം ഉയർത്തിക്കാട്ടി 2027-ലെ ലോക രോഗീദിനത്തിൽ ലെയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകും. ‘ഓരോ വ്യക്തിയെയും പരിപാലിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്’ എന്നതാണ് സന്ദേശത്തിന്റെ പ്രമേയം.

ഇംഗ്ലണ്ടിലെ വാറിങ്ടണിലുള്ള ബ്യൂസി സെന്റ് ആൽബൻസ് കത്തോലിക്കാ ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച യുദ്ധസ്മാരകത്തിലെ ക്രൂശിതരൂപം അജ്ഞാതർ തകർത്തു

ചിലി റിപ്പബ്ലിക് പ്രസിഡന്റ് ഹൊസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ ലെയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ചു.

ക്രൈസ്തവ വിശ്വാസം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും അതിന് നിർണായകമായ പങ്കുവഹിക്കാനുണ്ടെന്നും ലെയോ പതിനാലാമൻ പാപ്പാ.

അമേരിക്കൻ സായുധസേനയിൽ സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രഥമ ദേശീയ കത്തോലിക്കാ സൈനിക സമ്മേളനം സംഘടിപ്പിക്കുന്നു