Browsing: latest

മാനസിക സമ്മർദ്ദങ്ങളും വൈകാരിക പ്രതിസന്ധികളും നേരിടുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി ആലുവ സെന്റ് ഡൊമിനിക്‌സ് ദേവാലയത്തിൽ ‘Listening Corner – കേൾക്കാൻ ഒരിടം’ എന്ന മാനസികാരോഗ്യ പിന്തുണാ സംരംഭത്തിന് തുടക്കമായി.

പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാപനത്തോടനുബന്ധിച്ചും ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ചും തൂയം വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്തി.

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെ ആർ എൽ സി സി ജൂബിലി കപ്പ്‌ 2K26 – 7’s ഫുട്ബോൾ ടൂർണമെന്റ്ൽ കിരീടം നേടിയ കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത ടീമിന് ആദരം

കെഎൽഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10ന് നടന്ന പരിശീലന പരിപാടി പാപ്പയുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ (Chaplain to His Holiness) പദവി ലഭിച്ച മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.

ആശുപത്രികളും കെയർഹോമുകളും ദയാവധവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ പുതിയ നിയമത്തിനെതിരെ ചിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്ത കർദിനാൾ ബ്ലേസ് കുപ്പിച്ചും കത്തോലിക്കാ സന്യാസിനി സമൂഹങ്ങളും യു.എസ്. ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചു.

സുവിശേഷവത്ക്കരണത്തിന്റെ പുതിയ ഘട്ടത്തിൽ പ്രാദേശിക സഭകളുമായി സഹകരിച്ചും അവയുടെ ദൗത്യങ്ങളെ പിന്തുണച്ചും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ.

പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിന്റെ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള കുരിശുകളുടെ ആശീർവാദവും പ്രതിഷ്ഠാകർമ്മവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു

സ്നേഹവും ജീവനും പരസ്പരം പങ്കുവയ്ക്കുന്ന കുടുംബങ്ങൾ ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ