മോൺ. മാത്യു ഇലഞ്ഞിമറ്റത്തിനും പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗൊൺസാൽവസിനും ആദരം
കൊച്ചി: കെഎൽഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10ന് നടന്ന പരിശീലന പരിപാടി പാപ്പയുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ (Chaplain to His Holiness) പദവി ലഭിച്ച മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. അരൂൺ വടക്കേത്താഴത്ത് ആമുഖപ്രഭാഷണം നടത്തി. കെഎൽഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സുനിൽ മുടവശ്ശേരി സ്വാഗതം ആശംസിച്ചു.പാപ്പയുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ പദവി ലഭിച്ച മോൺ. മാത്യു ഇലഞ്ഞിമറ്റത്തെയും ഷെവലിയർ പദവി (Knighthood of the Order of St. Sylvester Pope) ലഭിച്ച പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗൊൺസാൽവസിനെയും ചടങ്ങിൽ ആദരിച്ചു.
ഡോ. സിജൻ മണുവേലിപറമ്പിൽ, ജോസഫ് ജൂഡ് എന്നിവർ ആശംസകൾ നേർന്നു. കെഎൽഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. തോമസ് മാത്യു, ഡിക്സൺ മനിക്ക്, ആന്റണി പാലിമറ്റം എന്നിവർ ലീഡർഷിപ്പ് ട്രെയിനിംഗിന് നേതൃത്വം നൽകി.ജോൺസൺ പി.ജെ., അഡ്വ. ഡീന ജോസഫ്, സിജു നടുവിലവിട്ടിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. രൂപത, മേഖല, വിവിധ ഫോറം ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.

