ചെറുവണ്ണൂർ: പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിന്റെ ഗോപുരങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള കുരിശുകളുടെ ആശീർവാദവും പ്രതിഷ്ഠാകർമ്മവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ഇടവകാംഗവും ആർച്ച് ബിഷപ്പിന്റെ സെക്രട്ടറിയുമായ ഫാ. റെനി ഇമ്മാനുവൽ മുഖ്യകാർമികത്വം വഹിച്ചു.വികാരി ഫാ. ജിജു, വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസ ചാണ്ടി, സഹവികാരി ഫാ. ബിബിൻ, ഫാ. യേശുദാസ് എന്നിവർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. ഇടവകയുടെ ദേവാലയ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സമിതികളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.പാരിഷ് കൗൺസിൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്, നിർമാണ കമ്മിറ്റി പ്രതിനിധി ഷാജി നിരക്കശ്ശേരി, സംഘടനാ പ്രതിനിധി ബീന ബെന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുതിയ ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ നിർണായകമായ മറ്റൊരു ഘട്ടത്തിന് കുരിശുകളുടെ പ്രതിഷ്ഠയോടെ തുടക്കമായി.
Trending
- ദയാവധ നിയമത്തിനെതിരെ കത്തോലിക്കാ സ്ഥാപനങ്ങൾ കോടതിയിൽ
- പ്രാദേശിക സഭകളെ ശക്തിപ്പെടുത്തി സുവിശേഷ ദൗത്യം മുന്നോട്ട് കൊണ്ടുപോകണം: കർദിനാൾ താഗ്ലെ
- ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ ഗോപുരങ്ങളിലേക്ക് കുരിശുകൾ പ്രതിഷ്ഠിച്ചു
- ദൈവമാതാവിന്റെ ജനനവും എട്ടുനോമ്പാചരണവും
- സ്നേഹവും ജീവനും പങ്കുവയ്ക്കുന്ന കുടുംബങ്ങൾ ദൈവത്തിന്റെ പ്രതിഫലനം: ലെയോ പതിനാലാമൻ പാപ്പാ
- നിരീശ്വരവാദത്തിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക്; വിശ്വാസയാത്ര വെളിപ്പെടുത്തി ജോ സ്മിഡ്
- ഭാരതീയ സംസ്കാരത്തിന്റെ ആത്മീയ പാരമ്പര്യം നിലനിർത്തിയ ഗുരുവര്യനായിരുന്നു ബിഷപ്പ് ജെറോം; മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ
- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന

