കൊച്ചി: കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെ ആർ എൽ സി സി ജൂബിലി കപ്പ് 2K26 – 7’s ഫുട്ബോൾ ടൂർണമെന്റ്ൽ കിരീടം നേടിയ കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത ടീമിന് ആദരം.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ വിജയികളായ ടീമംഗങ്ങളെ ആദരിച്ചു. യുവജനങ്ങളുടെ കായികമികവിനെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആദരം.
കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., ട്രഷറർ ജോയ്സൺ പി.ജെ., കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, ഫാ. കോശി മാത്യു ചെള്ളത്ത് എന്നിവർ പങ്കെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അഥീന നിക്സൺ എന്നിവരും വിജയികളായ ടീം അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിലൂടെ കിരീടം സ്വന്തമാക്കിയ ടീമിന്റെ നേട്ടം വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനകരമായ നേട്ടമായി.

