Browsing: football

സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

കേരള ഫുട്‌ബോളിന്റെയും കേരള പോലീസിന്റെയും ഫുട്‌ബോള്‍ നിരയില്‍ നിറഞ്ഞു നിന്ന് മൈതാനങ്ങളെ ആവേശത്തില്‍ ആറാടിച്ച ആന്‍സന്റെ ഫുട്‌ബോള്‍ ജീവിതം, തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്ന പഴഞ്ചൊല്ലിന് സമാനമാണ്.

വലിയതുറയുടെ കടപ്പുറത്ത് പന്ത് തട്ടി വളർന്ന പാട്രിക് പെരേര എഴുപതുകളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ കളിക്കാരനായിട്ടാണ് ആദ്യമായി കളം നിറയുന്നത്