കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജൂബിലി കപ്പ് 2K26’ സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കൊച്ചിയിൽ കളമൊരുങ്ങുന്നു.
ഓഗസ്റ്റ് 29, 30 തീയതികളിൽ കലൂർ സെന്റ് ആൽബെർട്സ് കോളേജ് സ്പോർട്സ് കാമ്പസിലാണ് ടൂർണമെന്റ് നടക്കുന്നത്.യുവജനങ്ങളുടെ കായികമികവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആവേശകരമായ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറും. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെയും കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

