- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
വത്തിക്കാൻ :ദേവാലയഗീതങ്ങൾ ആലപിക്കുന്ന കുഞ്ഞു ഗായകരുടെ സംഘമായ “പുവെരി കന്തോരെസിൻറെ” (International Federation of Pueri Cantores) മൂവായിരത്തി അഞ്ഞൂറിലേറെ അംഗങ്ങളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് അഭിസംബോധന ചെയ്തു . ഗാനങ്ങൾ സംഘമായി ആലപിക്കുമ്പോൾ അത് ആനന്ദമായി ഭവിക്കുന്നുവെന്നും, ആ സന്തോഷം ഗാനരചയിതാക്കളിലും ,സംഗീത സംവിധായകരിലും അത് പഠിപ്പിച്ചവരിലും അത് കൈമാറുന്നവരിലും നിന്ന് ലഭിക്കുന്നതാണെന്നും പാപ്പാ പറഞ്ഞു. ഉത്സാഹത്തോടെ ഗാനം ആലപിക്കുമ്പോൾ ഗായകർ ശ്രോതാക്കൾക്ക് മഹത്തായ ഒരു സമ്മാനമാണ് നല്കുന്നത് . സന്തോഷത്തോടെ നല്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2 കോറിന്തോസ്9,7) എന്ന വിശുദ്ധഗ്രന്ഥ വാക്യവും പാപ്പാ അനുസ്മരിച്ചു. ദേവാലയഗായകരായ കുഞ്ഞുങ്ങൾ ഗാനരൂപത്തിലുള്ള പ്രാർത്ഥന വഴി മറ്റുള്ളവരെ പ്രാർത്ഥിക്കാൻ സഹായിക്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു. ആലാപനം സ്നേഹത്തിൻറെ ഒരു പ്രവർത്തിയാണെന്ന് പാപ്പാ “പാടുകയെന്നത് സ്നേഹിക്കുന്നവൻറെ സവിശേഷതയാണെന്ന” വിശുദ്ധ അഗസ്റ്റിൻറെ ഉദ്ബോധനം അനുസ്മരിച്ചുകൊണ്ട് പ്രസ്താവിച്ചു.
ന്യൂ ഡൽഹി:ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയം. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള മൂല്യബോധമാണ് വിദ്യാഭ്യാസത്തില്‍ വേണ്ടത്. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്രയില്‍ വിദ്യാഭ്യാസത്തെ ആയുധമാക്കി മാറ്റുന്നു. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ചരിത്രത്തെ മതം മാത്രം വെച്ച് അളന്ന് ചിത്രീകരിക്കുന്നു. ഹിന്ദു ഭരണാധികാരികളെ മാത്രം മഹാന്‍മാരായി ചിത്രീകരിക്കുന്നു.മുസ്ലീം ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തിയും ചിത്രീകരിക്കുന്നു. അയോധ്യയ്ക്ക് സമാനമായ സംഭവങ്ങള്‍ പലയിടത്തും സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി വിമര്‍ശിച്ചു.
റിയാദ് : ഈ വര്‍ഷം കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കി സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബയേണ്‍ മ്യൂണിക്കിന്‍റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്‌ന്‍ പിഎസ്‌ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്‍ഡോ ഈ വര്‍ഷം കൂടുതല്‍ ഗോളുകള്‍ നേടിയ താരമായത്. 54 ഗോളുകളാണ് റൊണാള്‍ഡോ 2023ല്‍ അടിച്ചുകൂട്ടിയത്.ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് റൊണാള്‍ഡോ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാകുന്നത്. നേരത്തെ നാല് പ്രാവശ്യവും സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിനായി 2011ല്‍ 60 ഗോളും 2013ല്‍ 63 ഗോളും 2014ല്‍ 61 ഗോളും 2015ല്‍ 57 ഗോളും നേടിയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം അല്‍ നസ്റിനായി 44 ഗോളുകളാണ് റൊണാള്‍ഡോ നേടിയത് .സൗദി പ്രോ ലീഗില്‍ അല്‍ താവൂനെതിരായ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു താരം…
കൊച്ചി: നവകേരള സദസ്സിലെ പ്രതിഷേധത്തിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവർത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സർവീസ് നൽകുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സുപ്രഭാതം മുഖപത്രത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു. കാള പെറ്റു എന്ന് കരുതി കയർ എടുക്കരുത്. മുസ്ലിം ലീഗ് നിലപാട് അഭിനന്ദനാർഹം. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും അഭിനന്ദിക്കുന്നു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാത്ത പ്രതികരണമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പക്ഷംചേർന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉയർത്തിയത് .രാജ്യത്തെ ഓരോ മക്കള്‍ക്കും ആത്മാഭിമാനമാണ് വലുത്. മെഡലും ബഹുമതിയും അതിന് ശേഷമാണൈന്നും അദ്ദേഹം പറഞ്ഞു. ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഗുസ്തി ഫെഡറേഷനും മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രിജ് ഭൂഷണെയും സംഘത്തേയും സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്‌പെന്‍ഷന്‍ കണ്ണില്‍ പൊടിയിടലാണെന്നും താരങ്ങള്‍ വിലയിരുത്തുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചര്‍ച്ച നടത്താത്തതിലും താരങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കൂടുതല്‍ താരങ്ങള്‍ കടുത്ത നിലപാടുമായി രംഗത്ത് വരും എന്നാണ് വിവരം. വിനേഷ് ഫോഗട്ട് ഇന്നലെ ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ കര്‍ത്തവ്യപഥില്‍ വച്ച് മടങ്ങിയിരുന്നു. അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനവിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര ആത്മാവ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നെല്ലിശ്ശേരിയിലെ മുസ്‌ലിംലീഗ് ആസ്ഥാനമന്ദിരമായ ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം കെ ഹൈദർ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കൊവിഡ് കേസുകളിൽ വർധനയുണ്ടാക്കിയേക്കും എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട് . രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കൊച്ചി :പത്ത് കോടി യാത്രക്കാരുടെ പിന്ബലത്തിൽ കൊച്ചി മെട്രോ പുതുവത്സരത്തിലേക്ക് .2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്‌തവരുടെ എണ്ണം 10,33,59,586 ആണ്.കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്‌തവരുടെ എണ്ണമാണ് പത്ത് കോടി കടന്നത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. ആദ്യം 2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകം 2022 ജൂലൈ 14ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 4 കോടി ജനങ്ങളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്.2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ കെഎംആർഎൽ അധികൃതർ…
ജോഹന്നസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരമാണ് ആവേശ് ഖാനെ ഉള്‍പ്പെടുത്തിയത്. അതിനിടെ ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയിട്ടു. റഫറി മാച്ച് ഫീസിന്റെ 10 ശതമാനം പിഴയാണ് ചുമത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട രണ്ട് പോയിന്റും ഇന്ത്യക്ക് നഷ്ടമായി. ഇന്നിംഗസിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ നേടിയ ഒന്നാം ഇന്നിംഗസ് ലീഡായ 163 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞില്ല. സ്‌കോര്‍; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408.
ലഖ്നൗ: ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുളള പ്രചരണത്തിന് അയോധ്യ ഊർജ്ജമേകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ വികസന പദ്ധതികൾ തീർത്ഥാടാകർക്ക് സഹായകരമാകും. തൊഴിലവസരങ്ങൾ വർധിക്കും. ജനുവരി 22 ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളിൽ ശ്രീരാമ ജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. 22 ന് ക്ഷണിക്കപ്പെട്ട അതിഥികൾ വരും. അയോധ്യ വികസനത്തിന്റെ പുതിയ ഉയരത്തിലാണ്. ഉത്തർ പ്രദേശിന്റെ വികസനത്തിന്റെ കേന്ദ്രമായി അയോധ്യ മാറി. ഇന്ന് രാം ലല്ലയ്ക്ക് ഒപ്പം നാലു കോടി സാധാരണക്കാർക്കും വീടായെന്നും മോദി വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
