- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
യേശു തമ്പുരാൻ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ഈ പ്രാർത്ഥന ഗാനം, ലത്തീൻ ഭാഷയിൽ കേട്ടു വളർന്നവർക്ക് ഇന്ന് 55 വയസ്സിനുമേൽ പ്രായമുണ്ടായിരിക്കും. ചവിട്ട് ഹാർമോണിയത്തിലെ കട്ടകളിൽ വിരലോടിച്ച്, ദേവാലയങ്ങളിൽ പാടുന്ന ലത്തീൻ ഭാഷയിലെ ഗാനങ്ങൾ അക്കാലത്തെ ബാല്യങ്ങളുടെ ഓർമ്മകളിൽ, ആസ്വദിക്കുന്ന സംഗീതമായിരുന്നു. ഭാഷ അന്യമായിരുന്നു എങ്കിലും, ഗാനങ്ങളുടെ ഏതൊക്കെയോ വരികൾ ഭക്തി രസത്തിലും ഹാസ്യരസത്തിലും ഉരുവിടുന്നതായിരുന്നു ആ കാലം.
രാജ്യത്തിന്റെയും സഭയുടെയും നന്മയ്ക്കായി പ്രാര്ഥനാശക്തി പരമാവധി പ്രയോജനപ്പെടുത്താന്‍ മെത്രാന്മാരുടെ നിര്‍ദേശം
മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം നടന്നത്.
റിയാദ് : ലോകകപ്പ് യോഗ്യത ഇന്ത്യ‑അഫ്ഗാന്‍ പോരാട്ടം നാളെ സൗദിയില്‍.നാളെ രാത്രി 12.30ന് സൗദി അറേബ്യയിലെ അബഹയിലെ ദമാക് മൗണ്ടന്‍ എന്നറിയപ്പെടുന്ന അമീര്‍ സുല്‍ത്താന്‍ ബിന്‍ അബുദുള്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം. ഖത്തറും കുവൈറ്റും അഫ്ഗാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനങ്ങളിലുളള രണ്ട് ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ആദ്യ മത്സരത്തില്‍ കുവൈറ്റിനെ അവരുടെ മണ്ണില്‍ വച്ചുതന്നെ ഒരു ഗോളിന് തോല്പിച്ചെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ഖത്തറിനോട് മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. അഫ്ഗാനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയ കുവൈറ്റ് ഗോള്‍ശരാശരിയുടെ മികവിലാണ് ഇന്ത്യക്കു മുന്നിലെത്തിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു കുവൈറ്റിന്റെ വിജയം. അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തില്‍ മികച്ച ജയം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കും അനിവാര്യമാണ്. എഎഫ്‌സിയില്‍ ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ ടീമുകളോട് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചങ്കിലും ഗോള്‍ നേടാന്‍ കഴിയാതെ പോയത് ടീമെന്ന നിലയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടായിട്ടുണ്ട്. സൗദിയിലെ എല്ലാ ഇന്ത്യക്കാരും…
ന്യൂ ദൽഹി : രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി കമ്പനി ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയത് എട്ടു കോടി രൂപ.ബീഫിന്റെ പേരിൽ രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പരിവാർ സംഘടനകളുടെ ഉത്തരം മുട്ടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറിയ കമ്പനികളില്‍ രാജ്യത്ത് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് വിറ്റഴിച്ച ഏഴ് കമ്പനികളും ഉണ്ട് . നിയമനടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കൈമാറിയത് 233 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.രാജ്യത്തെ 35 മരുന്ന് നിര്‍മാണ കമ്പനികള്‍ ബോണ്ടുകളായി കൈമാറിയത് ആയിരം കോടിയോളം രൂപയാണ് .
ന്യൂ ഡൽഹി: ഏപ്രിൽ 19ന് നടക്കുന്ന ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. സൂക്ഷ്മ പരിശോധന മാർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ എട്ട്, മധ്യപ്രദേശിൽ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ രണ്ട്, അരുണാചൽ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ആൻഡമാൻ നികോബാർ ദ്വീപുകൾ, ത്രിപുര, സിക്കിം, നാഗാലാന്റ്സ മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവും ആദ്യഘട്ടത്തിൽ…
തിരുവനന്തപുരം: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. അനന്തുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രാവിലെ എട്ടരയോടെ വിഴിഞ്ഞം മുക്കോലിയിലാണ് അപകടമുണ്ടായത്. ലോഡുമായി വന്ന ടിപ്പറിന് പിന്നിലായി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അനന്തു. ഇതിനിടെ ടിപ്പറില്‍നിന്ന് ഇയാളുടെ ദേഹത്തേക്ക് കല്ല് തെറിച്ച് വീഴുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
