കാഠ്മണ്ഡു: നേപ്പാളിലെ രസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യൂണിസെഫ്. പ്രളയത്തിൽ ഇതുവരെ 14 കുട്ടികളടക്കം 300ലേറെ പേർ മരിക്കുകയും നിരവധി സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകരുകയും ചെയ്തതായി യൂണിസെഫ് അറിയിച്ചു.
aആരോഗ്യകേന്ദ്രങ്ങൾ തകർന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിന് വലിയ തടസ്സമായിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർന്നതിനെ തുടർന്ന് പതിനായിരത്തോളം കുട്ടികളുടെ പഠനവും മുടങ്ങിയിട്ടുണ്ട്.കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യപ്രവർത്തകരും ബന്ധപ്പെട്ട അധികൃതരും തുടരുകയാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണം, ശുചിത്വം, സുരക്ഷ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് അടിയന്തര സഹായം അനിവാര്യമാണെന്നും യൂണിസെഫ് വ്യക്തമാക്കി.നേപ്പാളിന് ആവശ്യമായ സാമ്പത്തിക സഹായം അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ലഭിക്കാതെ വന്നാൽ ദുരന്തബാധിതർക്ക് ആവശ്യമായ ആരോഗ്യസംരക്ഷണം, ശുചിത്വം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ അടിസ്ഥാന സേവനങ്ങളെ അത് ഗുരുതരമായി ബാധിക്കുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകി.

