വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറന്നുപോകരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ മാനുഷികവും ധാര്‍മികവുമായ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ഓര്‍മിപ്പിച്ചു.
ഭരണത്തിന്റെയും പൊതുഭരണത്തിന്റെയും പഠനത്തിനും മെച്ചപ്പെടുത്തലിനുമായി 1930-ല്‍ ബ്രസ്സല്‍സില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയന്‍സസിലെ അംഗങ്ങളെ ഓഗസ്റ്റ് 28ന് വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്ന സ്ഥാപനത്തിന്റെ നിലപാടിനോട് സന്തോഷം പ്രകടിപ്പിച്ച പാപ്പ, ഇത് തന്റെ സമീപകാല ചാക്രികലേഖനത്തിലെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും വ്യക്തമാക്കി.ഡിജിറ്റല്‍ സാങ്കേതികവിദ്യകളും നിര്‍മിതബുദ്ധിയും മനുഷ്യരുടെ ജീവിതരീതിയെയും സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളെയും ആഴത്തില്‍ സ്വാധീനിക്കുന്ന യാഥാര്‍ഥ്യമാണ്. ഈ മാറ്റത്തെ അവഗണിക്കാനാകില്ലെന്നും അതിനെ നേരിടുമ്പോള്‍ മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

