Author: admin

തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസിയുടെ സംസ്ഥാന രാഷ്ട്രീയ പ്രചരണ ജാഥ-‘സമരാഗ്നി’ ജനുവരി 21ന് ആരംഭിക്കും. ‘സമരാഗ്നി’ എന്ന പേരിലുള്ള ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 25ന് തലസ്ഥാനത്ത് അവസാനിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. ചികിത്സ സമയത്തും കെ സുധാകരന്‍ തുടരും. അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. 15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.

Read More

തി­​രു­​വ­​ന­​ന്ത­​പു​രം: പരാതിക്കെട്ടഴിച്ച് കോൺഗ്രസ്സ് നേതാക്കൾ. കെ­​പി­​സി­​സി എ­​ക്‌­​സി­​ക്യു­​ട്ടീ​സ് യോ­​ഗ­​ത്തി­​ന് മു­​ന്നോ­​ടി­​യാ­​യി കേ­​ര­​ള­​ത്തി­​ന്‍റെ ചു­​മ­​ത­​ല­​യു​ള്ള എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര​ട്ട­​റി ദീ­​പാ ദാ​സ് മു​ന്‍­​ഷി­​യെ ക­​ണ്ടാണ് നേതാക്കൾ പരാതികൾ പറഞ്ഞത് . കെ­​പി­​സി­​സി യോ­​ഗ­​ത്തി​ല്‍ പ­​ര­​സ്യ­​മാ­​യി പ­​റ­​യാ​ന്‍ ക­​ഴി­​യാ­​ത്ത കാ­​ര്യ­​ങ്ങ​ള്‍ നേ­​താ­​ക്ക­​ള്‍ ദീ​പ­​യെ നേ­​രി­​ട്ട് ക­​ണ്ട് ബോ­​ധി­​പ്പി​ച്ചു. എ ​ഗ്രൂ​പ്പി­​നോ­​ട് പാ​ര്‍­​ട്ടി­​യി​ല്‍ അ­​വ­​ഗ­​ണ­​ന­​യാ­​ണെന്നാണ് കെ.​സി.​ജോ­​സ​ഫ്, ബെ­​ന്നി ബ­​ഹ­​നാ​ര്‍ അ­​ട­​ക്ക­​മു­​ള്ള മു­​തി​ര്‍­​ന്ന നേ­​താ­​ക്കളുടെ പ­​രാ­​തി.കെ­​പി­​സി​സി പു­​നഃ­​സം­​ഘ­​ന­​യി­​ലും പോ​ഷ​ക​സം​ഘ​ന​ട​യു​ടെ പു­​നഃ­​സം­​ഘ­​നാ­​സ­​മ­​യ­​ത്തും അ­​വ​ഗ­​ണ­​ന നേ­​രി​ട്ടു.താ­​രി­​ഖ് അ​ന്‍­​വ​ര്‍ ജ­​ന­​റ​ല്‍ സെ­​ക്ര­​ട്ട­​റി­​യാ­​യി­​രു­​ന്ന സ­​മ­​യ​ത്തും ത­​ങ്ങ​ള്‍­​ക്ക് നീ­​തി ല­​ഭി­​ച്ചി­​ട്ടി­​ല്ലെ​ന്നും ഇ­​വ​ര്‍ അ­​റി­​യി​ച്ചു. പ്ര­​തി­​പ­​ക്ഷ നേ­​താ​വ് വി.​ഡി.​സ­​തീ­​ശ​നും ദീ­​പ­​യു­​മാ­​യി കൂ­​ടി­​ക്കാ​ഴ്­​ച ന­​ട​ത്തി. ലോ­​ക്‌­​സ­​ഭാ­​തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട മു­​ന്നൊ­​രു­​ക്ക­​ങ്ങ­​ളാ­​ണ് ഇ­​ന്ന് ന­​ട­​ക്കു­​ന്ന കെ­​പി­​സി­​സി എ­​ക്‌­​സി­​ക്യു­​ട്ടീ­​വ് യോ­​ഗ­​ത്തി​ല്‍ ച​ര്‍­​ച്ച­​യാ­​വു​ക. കെ.​സു­​ധാ­​ക­​ര​ന്‍ ചി­​കി­​ത്സ­​യ്­​ക്കാ­​യി വി­​ദേ­​ശ­​ത്തേ­​യ്­​ക്ക് പോ­​കു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ പ​ക­​രം ചു​മ­​ത­​ല ആ​ര്‍­​ക്ക് ന​ല്‍­​ക­​ണ­​മെ­​ന്ന കാ­​ര്യ­​ത്തി​ലും ഇ­​ന്ന് തീ­​രു­​മാ­​ന­​മു­​ണ്ടാ­​യേ­​ക്കും.

Read More

കൊച്ചി:സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കും. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു. കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതെന്നും ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ശിവഗിരി :പിണറായിവിജയനെ പ്രകീർത്തിച്ച് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി.അദ്ദേഹം ശിവഗിരി സംബ്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി സ്വാമി പറഞ്ഞു . ശിവഗിരി തീർത്ഥാടനം ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. ക്ഷേത്രങ്ങളിൽ പൂജാരിമായി പിന്നാക്കസമുദായക്കാരെ നിയമിച്ചത് വിപ്ലവകരമായ നീക്കമാണ്. ഗുരുവായൂർ, ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ പൂജാരികൾ ബ്രാഹ്മണർ ആകണമെന്ന മാനദണ്ഡം നിലവിലുണ്ട്. ഇത് പൊളിച്ചെറിയപ്പെടണം. സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു-സ്വാമി പറഞ്ഞു.

Read More

കൊച്ചി: ഫോർട്ട്‌ കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്ക് ഇത്തവണ കടുത്ത നിയന്ത്രണങ്ങൾ. കാർണിവലിന് അനിയന്ത്രിതമായി ആളുകൾ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോർപ്പറേഷനും പൊലീസും അറിയിച്ചു. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ . പപ്പഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മാത്രം കത്തിക്കണമെന്ന നിലപാടിലാണ് അധികൃതർ. മാറ്റിടങ്ങളിൽ പപ്പഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ല. ആർഡിഒ വ്യക്തമാക്കി. പൊലീസ് സംവിധാനം ഒരിടത്തു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പരേഡ് ഗ്രൗണ്ടിനു രണ്ട് കിലോമീറ്റർ അപ്പുറം 23 ഇടങ്ങളിലാണ് വാഹന പാർക്കിംഗ് അനുവദിക്കുക. 10 എസിപിമാരുടെയും 25 സിഐമാരുടെയും നേതൃത്വത്തിൽ 1000 പൊലീസുകാരെയാകും ഫോർട്ട്‌ കൊച്ചിയിൽ വിന്യസിക്കുക. അടിയന്തര ഘട്ടത്തിൽ ആംബുലൻസ് കടന്നുപോകാൻ പ്രത്യേക വഴി സജ്ജമാക്കും. ഫോർട്ട്‌ കൊച്ചിയിലേക്ക് വൈകിട്ട് ആറുമണിവരെ ബസ് സർവീസ് അനുവദിക്കും. 7 മണിവരെ ജങ്കാർ സർവീസ് ഉണ്ടാകും.

Read More

പുതുക്കോട്ട:(തമിഴ്‌നാട്) ചായക്കടയിലേക്ക് ചരക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർ മരിച്ചു .19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്.തിരുവള്ളൂര്‍ സ്വദേശികളായ ശാന്തി (55), ജഗന്നാഥന്‍ (60), ഗോകുല കൃഷ്‌ണന്‍ (26), മധുരവോയല്‍ സ്വദേശി സുരേഷ് (34), ചെന്നൈ സ്വദേശി സതീഷ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത നമനസമുതിരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിമന്‍റ് ലോഡുമായി അരിയല്ലൂരില്‍ നിന്നും പുതുക്കോട്ടയിലെ തിരുമയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ലോറി അവിടെ പാര്‍ക്ക് ചെയ്‌തിരുന്ന രണ്ട് വാനുകളിലും ഒരു കാറിലും ഇടിച്ചു. അയ്യപ്പ ഭക്തരാണ് ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്..ഇന്ന് രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു. നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക്…

Read More

ന്യൂഡല്‍ഹി:ലോക് സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കണ്ട് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണെന്ന് ഒരു വാർത്ത ചാനൽ റിപ്പോര്‍ട്ടു ചെയ്യുന്നു. പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. . ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മൂന്നു മാസമായി ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിന്റെ വില 70-80 ഡോളറാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍ ഇടയായിട്ടുണ്ട് വില കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയുടെ ഓഹരിയില്‍ ഇടിവു രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം മെയിലാണ് ഇതിന് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവു വരുത്തിയത്.അന്ന് പെട്രോളിന്റെ എക്സൈസ് നികുതിയില്‍ എട്ടു രൂപയും ഡീസല്‍ നികുതിയില്‍ ആറ് രൂപയുമാണ് കുറച്ചത്

Read More

മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്നും ഓരോ പാര്‍ട്ടിയും ഇത് തിരിച്ചറിഞ്ഞ് നിലപാട് എടുക്കണമെന്നും മുസ്‌ലിം ലീഗ്. ആരുടേയും വിശ്വാസത്തിനോ ആരാധനയ്‌ക്കോ ലീഗ് എതിരല്ലെന്നും പക്ഷേ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയാന്‍ കഴിയണമെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതൃയോഗത്തിനു പിന്നാലെയാണ് ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. അയോദ്ധ്യാ വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനം എടുക്കട്ടെയെന്നും മുസ്‌ലിംലീഗ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ബിജെപി ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനമാക്കി മാറ്റുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാമക്ഷേത്രവിഷയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് എടുക്കേണ്ട സമത്ത് തന്നെ എടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. അയോദ്ധ്യാ വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.

Read More

തിരുവനന്തപുരം : അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘമാണ് പണം പിടികൂടിയത്. ചെന്നൈ – തിരുവനന്തപുരം സ്വകാര്യ ബസിൽ രേഖകളില്ലാതെ കടത്തിയ പണമാണ് പിടികൂടിയത്. ചെന്നൈ സ്വദേശികളായ രണ്ടുപേർ പിടിയിൽ. അബ്ദുൾ നാസർ, മുഹമ്മദ് ഫയിസ് എന്നിവരാണ് പിടിയിലായത്. പണവും പ്രതികളെയും പൊലീസിന് കൈമാറി.

Read More

തിരുവനന്തപുരം: കെ ബി ​ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവ പ്രതിജ്ഞയാണ് കടന്നപള്ളി നടത്തിയത്. ദൈവ നാമത്തിലാണ് ​​ഗണേഷ് കുമാർ പ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരും എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ട്. കെ ബി ​ഗണേഷ് കുമാറിന് ​ഗതാ​ഗത വകുപ്പ് നൽകി. രാമചന്ദ്രൻ കടന്നപ്പളളിക്ക് രജിസ്ട്രേഷൻ, പുരാവസ്തു-മ്യൂസിയം വകുപ്പുമാണ് നൽകിയത്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന് തുറമുഖ വകുപ്പും നൽകി. മൂന്നാം തവണയാണ് ​ഗണേഷ് കുമാർ മന്ത്രിയാകുന്നത്. അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.

Read More