- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്ക്ക് പുതിയ ഭാരവാഹികള്
- കത്തോലിക്കാ സഭയ്ക്ക് അഭിമാന നിമിഷം; ജർമ്മനിയിലെ അൽമായ തിയോളജിയൻ പദവിയിലേക്ക് പയസ് ജോസഫ്
Author: admin
സെയിൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് റാങ്കും ഡിസ്റ്റിംഗ്ഷനോടും (9.03 CGPA) പാസായ ഹർഷാ ക്യാഷ്കിൻ.2021-2025 ബാച്ചിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്
കൊച്ചി: എംഎസ്‌സി എൽസ-3 കപ്പലപകടത്തിൽ കേരളത്തിന് 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്‌സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എംഎസ്‌സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കയാണ് . പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുൽ ഹക്കിം അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്. കപ്പൽ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയിൽ കനത്ത നാശനഷ്ടമുണ്ടായി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ ആക്ഷേപം ഇതാണ് . സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ഈ അപകടം ബാധിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മെയ്…
ഇടക്കൊച്ചി: കെ.സി.വൈ.എം ഇടക്കൊച്ചി ഫൊറോനയുടെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ച് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിൽ ലഹരിവിരുദ്ധ ക്യാംപയിൻ- “ലഹരിക്കെതിരെ യുവത”നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഇടക്കൊച്ചി ഫെറോന എക്സിക്യൂട്ടീവ് അംഗം ബേയ്സിൽ റിച്ചാർഡ് അധ്യക്ഷത വഹിച്ചു. കെ.സി. വൈ.എം ഇടക്കൊച്ചി ഫെറോന ആനിമേറ്റർ ബിജു അറക്കപ്പാടത്ത് , രൂപതാ സെക്രട്ടറി സനൂപ് ദാസ്, കൊച്ചി രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, അഡ്രിയാനോ ലോറൻസ്, കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.
ഡെറാഡൂൺ: സിന്ദൂർ മാമ്പഴം ! വികസിപ്പിച്ചെടുത്തത് ജി ബി പന്ത് കാർഷിക സർവകലാശാല. ഉത്തരാഖണ്ഡിലെ ഉദ്ദംനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കാർഷിക സർവകലാശാലയാണ് ഇതിനു പിന്നിൽ. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദര സൂചകമായി മാമ്പഴത്തിന് സിന്ദൂർ എന്ന് പേര് നൽകിയത് . രുചിയിലും ഗുണമേന്മയിലും മുൻപന്തിയിലാണ് സിന്ദൂർ. അധ്യാപകനായ ഡോ.എ.കെ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് മാമ്പഴം വികസിപ്പിച്ചത്.ശരത്കാലത്തിലാണ് മാമ്പഴം പാകമാകുന്നത്, ശൈത്യകാലത്തിൻ്റെ തുടക്കത്തിൽ. ഓഗസ്റ്റ് ആദ്യം അവസാനിക്കുന്ന ഈ മാമ്പഴം സാധാരണ മാമ്പഴ സീസണിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. “കർഷകർക്കും മാമ്പഴ പ്രേമികൾക്കുമിടയിൽ പ്രശസ്‌തി വർധിപ്പിക്കാനും വരുമാനം നേടാനും ഇതുമൂലം സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ജി ബി പന്ത് സർവകലാശാല വൈസ് ചാൻസലർ ഡോ. മൻമോഹൻ സിങ് ചൗഹാൻ പറയുന്നു .
ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ന്യൂഡൽഹി : സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം എത്രയും വേഗം ഉദ്യോഗസ്ഥർക്ക് അപേക്ഷ പൂരിപ്പിച്ച് നൽകാനാണ് നിർദേശം. അതിനിടെ വോട്ടർപട്ടിക പരിഷ്‌കരണം ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണെന്ന് ആരോപിച്ച് കൂടുതൽ ഹർജികൾ സുപ്രീംകോടതിയിലെത്തുകയാണ് . ബിഹാറിൽ 2003ന് ശേഷം വോട്ടർ പട്ടികയിൽ ഇടംപിടിച്ചവർ പൗരത്വം തെളിയിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ച 11 രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ 11 രേഖകളിൽ ആധാറോ ഐഡന്ററി കാർഡോ റേഷൻ കാർഡോ ഉൾപ്പെടുന്നില്ല . പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ബിഹാറിൽ വാൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇളവ് നിർദേശിച്ച് പത്രപ്പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങിയത്. മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇലക്ട്രൽ രജിസ്ട്രാർ ഓഫീസർ പ്രാദേശികതലത്തിൽ വിശദമായി അന്വേഷിച്ച് ഉചിതമായ…
ന്യൂഡൽഹി : കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് അർദ്ധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്കുന്നത് .കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും . വിലക്കയറ്റം തടയുക, ലേബർകോഡുകൾ പിൻവലിക്കുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൊതുപണിമുടക്ക് ഉയർത്തുന്നത് . പൊരുതി നേടിയ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറും അഖിലേന്ത്യ പണിമുടക്കെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടക്കും. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽ നിന്ന് പ്രകടനമായാണ് രാജ്‌ഭവനുമുന്നിലെത്തുക.…
ആഗോള രാ ഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമു ണ്ടായ ഏറ്റവും കരുത്തുറ്റ നേതാ വെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?
ഭർത്താവു മരിച്ചുകിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടപുതൂർ ഗാന്ധിനഗറിലാ ണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്.
അഭിവന്ദ്യ അപ്രേം മെത്രാപോലീത്താ തിരുമേനി (85)
തിരുവനന്തപുരം: സ്കൂൾ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനമായി . ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾക്ക് ഓണാവധി നൽകും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ . ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും. ഈ അധ്യയന വർഷത്തിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 22-നും, പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും നടക്കും. വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകൾ അടയ്ക്കും. വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ 200 അധ്യയന ദിനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എൽ പിയിൽ 198 അധ്യയന ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
