കൊല്ലം : കൊല്ലം ശക്തികുളങ്ങര ഇടവക ദേവാലയത്തിൽ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 79-)മത് വാർഷികം നടത്തി.
ആഘോഷമായ ദിവ്യബലിയും, തിരുശേഷിപ്പ് പ്രദക്ഷിണവും നടന്നു.

പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ. ഡോൺ സാൽവദോർ ഡി ബ്രിട്ടോയുടെയും ഡോണ ബിയാട്രിക് പെരേരയുടെയും മകനായി പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു.തുടക്കത്തിൽ ഗോവയിലും കേരളത്തിൻ്റെ തീരദേശങ്ങളിലും മിഷനറിയായി എത്തിയിരുന്നുവെങ്കിലും തമിഴ് നാട്ടിലെ മധുര മിഷൻ സ്ഥിര പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തു. 1693 ഫെബ്രുവരി 4-ന് ഓരിയൂരിൽ സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി.അദ്ദേഹത്തിൻ്റെ പേരിൽ അതേ സ്ഥലത്തുതന്നെ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു.
ജോൺ ഡി ബ്രിട്ടോ ഇന്ത്യയിലെ സുവിശേഷവൽക്കരണത്തിൽ പ്രാദേശിക സംസ്കാരത്തിന്റെ ഘടകങ്ങൾ സ്വീകരിച്ച ആദ്യകാല ജെസ്യൂട്ട് മിഷനറിമാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിജയവും ബഹുമതികളും സുരക്ഷയും സ്വീകരിക്കാനുള്ള സ്ഥിരമായ വിസമ്മതവും കാരണം ഒടുവിൽ അദ്ദേഹം രക്തസാക്ഷിയായി. വിശുദ്ധന്റെ നാമധേയത്തിലുള്ള ഏറ്റവും വലിയ ദേവാലയമാണ് ശക്തികുളങ്ങരയിൽ ഉള്ളത്.

