കോയമ്പത്തൂർ • ഭർത്താവു മരിച്ചുകിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടപുതൂർ ഗാന്ധിനഗറിലാ ണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽ നിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി
പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ്
ബസാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ട് 5 – 6 ദിവ സമായിട്ടുണ്ടെന്നു കണ്ടെത്തിയതു.
ജോലിക്കൊന്നും പോകാത്ത അബ്ദുൽ ജബ്ബാർ മദ്യപനായിരുന്നെന്നും മനോദൗർബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായി രുന്നതെന്നും പൊലീസ് പറ ഞ്ഞു. ചെറിയ വീടായിരുന്നതി നാൽ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടിൽ നിന്നു ദുർഗന്ധമുണ്ടെന്ന് അയൽക്കാർ പറഞ്ഞതിനെത്തുടർന്നു മകൻ എത്തി പരിശോധിച്ചിരുന്നു. എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുൽ ജബ്ബാർ കിടക്കയിൽ ഉറങ്ങിക്കിടക്കുന്നതു കാ ണുകയും ചെയ്തതോടെ മകൻ തിരിച്ചു പോയി.
ഞായറാഴ്ച ദുർഗന്ധം കൂടിയതോടെ അയൽ ക്കാർ വീണ്ടും മകനെ വിളിച്ചുവ രുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീ രത്തിൽ നിന്നാണു ദുർഗന്ധമെന്നു മനസ്സിലായത്. തുടർന്നാണ് പൊലീസിൽ അറിയിച്ചത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് പോസ്റ്റ്മോർട്ടത്തിനാ യി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമികനിഗമനം.

