തിരുവനന്തപുരം : കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് ഐക്യകേരള രൂപീകരണത്തിന് ശേഷം രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ബോധപൂർവം അർഹതയ്ക്കനുസൃതമായ നീതി നിഷേധിക്കുന്ന കാലഘട്ടം ഇത് പോലെ ഉണ്ടായിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളിലും, നിയമസഭയിലും, പാർലമെന്റിലും, മന്ത്രി സഭകളിലും, ഭരണഘടനാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലും അർഹമായ പ്രാതിനിധ്യം നൽകാത്തതും ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷൻ നിയമനങ്ങളിൽ കുറവുണ്ടെന്ന് കണ്ടെത്തിയ നാലായിരത്തിലേറെ തസ്തികളിലേക്ക് പോലും നിയമനം നടത്താൻ നടപടികൾ സ്വീകരിക്കാത്തതും കേരളത്തിലെ ലത്തീൻ ജനവിഭാഗങ്ങളോട് കാണിക്കുന്ന ഐത്തമായി മാത്രമെ കാണാൻ കഴിയൂവെന്നും ഇത്തരത്തിൽ സാമൂഹ്യ -രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണമെന്നും ബിഷപ് ഡോ. ഡി. സെൽവരാജൻ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ നെയ്യാറ്റിൻകര രൂപത ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. കെ. എൽ. സി. എ. പ്രസിഡന്റ് ഡി. ജി. അനിൽജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. എൽ. സി. എ. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത നിയമസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പട്ട അഡ്വ. എം. വിൻസെന്റ് എം. എൽ. എ., അഡ്വ. ജി. സ്റ്റീഫൻ എം. എൽ. എ., എം. ആർ. ബൈജു എം. എൽ. എ. എന്നിവരെ ആദരിച്ചു. രൂപത അൽമായ ഡയറക്ടർ ഫാ. സി.ജോയി, സ്പിരിച്യുൽ ഡയറക്ടർ ഫാ. ക്ളീറ്റസ്, ജനറൽ സെക്രട്ടറി ജോൺ സുന്ദർ രാജ്, കെ. എൽ സി. എ. സംസ്ഥാന സെക്രട്ടറി കോൺക്ളിൻ ജിമ്മി ജോൺ, സംസ്ഥാന രാഷ്ട്രീയ ഫോറം കൺവീനർ അഡ്വ. ഡി. രാജു, രൂപത ട്രഷറർ ജെ. രാജേന്ദ്രൻ, നേതാക്കളായ തിരുപുറം ഷാജികുമാർ, ജെ. അഗസ്റ്റിൻ, റ്റി.രാജൻ, എഫ്.ഫെലിക്സ്, സി. ടി. അനിത, സുരേഷ് ജോസഫ് , ആർ.സുനിൽരാജ് , വി.എൻ.സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സച്ചാർ കമ്മീഷൻ മാതൃകയിൽ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കനായി കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പിലാക്കാൻ ജനറൽ കൗൺസിൽ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

