കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവർക്ക് നേതൃത്വനിരയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനും തന്റെ ആശയങ്ങൾ പങ്കുവെക്കാനും വ്യക്തിത്വ വികസനത്തിനും ഈ പ്രോഗ്രാം സഹായിക്കും. വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ സമ്മേളനത്തിൽ ക്രൈസ്തവ നേതാവിന്റെ വിളിയെക്കുറിച്ച് അഡ്വ.ചാർലി പോളും ലത്തീൻ സമുദായത്തിന്റെ അവകാശങ്ങളെ കുറിച്ച് ഡോ. ജോഷി മയ്യാറ്റിലും പ്രസംഗ കലയെ കുറിച്ച് സ്റ്റീഫൻ വർഗീസും ക്ലാസുകൾ നയിച്ചു. വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നൂറോളം കുടുംബയൂണിറ്റ് നേതാക്കൾ ഈ ശില്പശാലയിൽ പങ്കുചേർന്നു.

