ചാലക്കുടി : സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം എന്ന് ചാലക്കുടി നിയോജക മണ്ഡലം എം.എൽ.എ. ടി ജെ സനീഷ് കുമാർ ജോസഫ് അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. തോമസ് മൂറിന്റെ തിരുനാൾ സംസ്ഥാന തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ആന്റു ആലപ്പാടൻ മുഖ്യാതിഥി ആയിരുന്നു. വി. തോമസ് മൂറിന്റെ മാതൃക അനുസരിച്ച് യുവാക്കൾ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചാലക്കുടി നഗരമദ്ധ്യത്തിലൂടെ നടത്തപ്പെട്ട ഛായചിത്ര പ്രയാണ വാഹന റാലി ചാലക്കുടി ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, സമിതി അംഗങ്ങളായ ധന്യ മോഹൻരാജ്, പ്രിൻസി പീറ്റർ, സാം സണ്ണി, ജെൻസൺ ആൽബി, കെ.സി.വൈ.എം ഇരിഞ്ഞാലക്കുട രൂപത ചെയർമാൻ സിബിൻ പൗലോസ്, ഡയറക്ടർ ഫാ. അജോ പുളിക്കൻ, ആനിമേറ്റർ സി. ദിവ്യ എന്നിവർ സംസാരിച്ചു
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം

