- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
- കത്തോലിക്കാ സഭയ്ക്ക് അഭിമാന നിമിഷം; ജർമ്മനിയിലെ അൽമായ തിയോളജിയൻ പദവിയിലേക്ക് പയസ് ജോസഫ്
Author: admin
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവഇന്ത്യന്‍ ടീമിന് 336 റണ്‍സിന്റെ ആധികാരിക ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി 72 ന് 3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടെസ്റ്റ് ജയമാണിത്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ഗില്‍, രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനവും നിര്‍ണായകമായി. മഴ തടസപ്പെടുത്തിയ മത്സരം ഇന്നലെ രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.58 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് എഡ്ജ്ബാസ്റ്റണില്‍ വിജയിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ വേദികളില്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കിയതിന്റെ റെക്കോഡ് നിലവില്‍ ടീം ഇന്ത്യയുടെ പേരിലാണ്. ആകെ 59…
ഓഫ് ദി പിച്ച് / ബിജോ സിൽവേരി ജൂഡ് ബെല്ലിംഗ്ഹാം ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ജൂഡ് ബെല്ലിംഗ്ഹാം എന്ന 21 വയസുകാരന്‍. 2023 ല്‍ 19 വയസുപ്രായമുള്ളപ്പോഴാണ് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് സ്പാനീഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ജൂഡ് ബെല്ലിംഗ്ഹാം വന്‍ പ്രതിഫലത്തിന് എത്തപ്പെട്ടത്. ലോകത്തിലെ ഒന്നാം നിര ക്ലബ്ബുകളായ ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പാരീസ് സെന്റ് ജെര്‍മന്‍ (പിഎസ്ജി), റയല്‍ മഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ തുടങ്ങിയവരാണ് ജൂഡ് ബെല്ലിംഗ്ഹാമിനു വേണ്ടി കാവലിരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറ്റ് തെളിയിച്ചു എന്നതാണ് ജൂഡിന്റെ കാലുകളെ പൊന്നണിയിച്ചത്. ഇളം പ്രായത്തില്‍ തന്നെ കാല്‍പന്തിന്റെ ലോകത്തിലേക്ക് കടന്നുവന്ന ജൂഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ബര്‍മിംഗ്ഹാം സിറ്റിയില്‍ അണ്ടര്‍-8 ആയി ചേര്‍ന്നു. 2019 ഓഗസ്റ്റില്‍ 16 വയസ്സും 38 ദിവസവും പ്രായമുള്ളപ്പോള്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച്,…
റിയോ ഡി ജനീറോ: പഹൽഗാം ഭീകരാക്രമണത്തെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാം ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു . അതിർത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും അവർക്ക് താവളം ഒരുക്കുന്നതിനെ എതിർക്കുമെന്നും ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയ്‌ക്കൊപ്പം നിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തെയും ബ്രിക്‌സ് വിമർശിച്ചു. ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിക്‌സ് പ്രമേയത്തിൽ പറയുന്നു . ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ അപലപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്‌സ് നേതാക്കൾ സമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
യുഎസ് രാഷ്ട്രീ യം ഉടച്ചുവാർക്കാമെന്ന അതിമോഹവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക് മുന്നോട്ടുതന്നെ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ മസ്ക് ഇന്നലെ “അമേരിക്ക പാർട്ടി രൂപീ കരിച്ചതായി പ്രഖ്യാപിച്ചു.
വാഷിംഗ്ടൺ: ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 82 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുവെന്നും വാർത്തകളുണ്ട് . അടുത്ത വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു.ടെക്സസിലെ ഹിൽ കൺട്രിയിലെ കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ഉണ്ടായത്. ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 68 പേർ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നും 10 പെൺകുട്ടികളെയും ഒരു കൗൺസിലർ ഉൾപ്പെടെ നിരവധി പേരെയും കാണാതായെന്നും റിപ്പോർട്ടുണ്ട്.
ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു; ഇളങ്കോ നഗർ’.
മൽസ്യബന്ധന മേഖലയിൽ വൻകിട കുത്തക കമ്പനികൾക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതും. അതിനൊപ്പം അത്തരം കമ്പനികൾക്കും സംഭരംഭങ്ങൾക്കും അമ്പതു ശതമാനം വരെ സബ്‌സിഡി നല്കുന്നതിനുമെതിരെ ജൂലൈ 9 തീരദേശ പണിമുടക്ക്
തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ആൻറണിസാമി സവരിമുത്തുവിനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ.
സിറിയയിലെ ഡമാസ്ക്കസിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടൽ മാറും മുൻപ് രാജ്യത്തെ ക്രൈസ്തവർക്ക് നേരെ ഭീഷണിയുമായി സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന
രാജ്യത്തിന്റെ സമ്പത്ത് അംബാനി, അദാനി പോലെയുള്ള വമ്പന്മാ രുടെ കൈകളിൽ കുന്നുകൂടുകയാ ണെന്നും ദരിദ്രർ അതിദരിദ്രരായി മാറുകയാണെന്നുമുള്ള ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ : ഗാന്ധിയുടെ വാദമാണിപ്പോൾ ഗഡ്കരിയും പങ്കുവയ്ക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
