കൊച്ചി : എളിമ നിറഞ്ഞ ഹൃദയത്തോടെ സഭാ കൂട്ടായ്മയോട് ചേർന്നു നിന്നു വേണം വചനപ്രഘോഷണം നടത്താൻ എന്ന് ബിഷപ്പ് ആന്റണി വാലുങ്കൽ പ്രസ്താവിച്ചു. വചനപ്രഘോഷണം ജീവിതബന്ധിയാകണം എന്ന് ബിഷപ്പ് ഉത്ബോധിപ്പിച്ചു. എറണാകുളം ആശിർഭവനിൽ കെ.ആർ.എൽ.സി.ബി.സി. പ്രൊക്ലമേഷൻ കമ്മീഷൻ സംഘടിപ്പിച്ച അൽമായവചനപ്രഘോഷകരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള 12 രൂപതകളെ പ്രതിനിധീകരിച്ച് വചനപ്രഘോഷകർ പങ്കെടുത്തു. പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടെ വചനം പകരുന്ന സഭയിലെ ഏറ്റവും അനുഗ്രഹീതമായ ഒരു പ്രക്രിയയിൽ നിരതരായിരിക്കുന്ന എല്ലാവരെയും ബിഷപ്പ് അഭിനന്ദിച്ചു. കമ്മീഷൻ സെക്രട്ടറി ഡോ. സ്റ്റാൻലി മാതിരപ്പള്ളി ക്ലാസ് നയിച്ചു. നിരവധി അൽമായരും സന്യസ്തരും ഈ സെമിനാറിൽ പങ്കുചേർന്നു. ബിജു തോമസ്, മാർട്ടിൻ നൂനെസ്, ബെന്നി രാജൻ, ജൂഡ് സി വർഗീസ്, ഷാജി പി ജോർജ് എന്നിവർ സംസാരിച്ചു.
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

